ഉപ്പുമാവ് ഉണ്ടാക്കുമ്പോള്‍ കട്ടപിടിക്കാറുണ്ടോ? എങ്കില്‍ റവ ഇനി ഇങ്ങനെ ചെയ്ത് നോക്കൂ

മലയാളികളുടെ പ്രധാനപ്പെട്ട ഇഷ്ടഭക്ഷണമാണ് ഉപ്പുമാവ്. നല്ല ചൂട് റവ ഉപ്പുമാവും പ‍ഴവും ഉണ്ടെങ്കില്‍ ആ ദിവസത്തെ ബ്രേക്ക്ഫാസ്റ്റ് കിടിലനായിരിക്കും. എന്നാല്‍ ഉപ്പുമാവ് ഉണ്ടാക്കുമ്പോള്‍ എല്ലാവരും നേരിടുന്ന ഒരു വലിയ പ്രശ്നമാണ് റവ കട്ട പിടിക്കുന്നത്. എന്നാല്‍ ഉപ്പുമാവ് ഉണ്ടാക്കുന്നതിന് മുന്‍പ് റവ നെയ്യില്‍ ഒന്ന് ചൂടാക്കിയെടുത്താല്‍ ഉപ്പുമാവ് കട്ടകെട്ടില്ല.

ചേരുവകൾ

1. റവ – 1കപ്പ്

2. സവാള – 1എണ്ണം

3. പച്ചമുളക് -3 എണ്ണം

4. ഇഞ്ചി – ചെറിയ കഷ്ണം

5. കടുക് – 1/4 ടീസ്പൂൺ

6. മഞ്ഞൾപ്പൊടി – 1/4 ടീസ്പൂൺ

7. കായപ്പൊടി – 1/4 ടീസ്പൂൺ

8. മുളകുപൊടി – 1/4 ടീസ്പൂൺ

9. കാരറ്റ് – 1 കപ്പ്‌

10. ഗ്രീൻ പീസ് /ബീൻസ് – 1കപ്പ്

11. എണ്ണ – 11/2 ടീസ്പൂൺ

12. വെള്ളം – 2 കപ്പ്

13. നെയ്യ് – 1 ടീസ്പൂൺ

14. ഉപ്പ് – ആവശ്യത്തിന്

15. മല്ലിയില

തയാറാക്കുന്ന വിധം :

ഒരു പാനിൽ നെയ്യ് ഒ‍ഴിച്ച ശേഷം റവ ചെറിയ തീയിൽ 2 മിനിറ്റ് വറുത്ത് മാറ്റുക.

മറ്റൊരു പാനിൽ എണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക. അതിലേക്ക് ഇഞ്ചി, പച്ചമുളക് അരിഞ്ഞത് എന്നിവ ഇട്ട് മൂപ്പിച്ച ശേഷം കായ പൊടി ഇട്ട് ഇളക്കുക.

അതിനുശേഷം സവാള ചെറുതാക്കി അരിഞ്ഞതും ആവശ്യത്തിന് ഉപ്പും ഇട്ട് വഴറ്റുക. ഇതിലേക്ക് കാരറ്റും ഗ്രീൻ പീസും ഇട്ട് വഴറ്റുക.

ശേഷം മഞ്ഞൾപ്പൊടിയും മുളകുപൊടിയും ഇട്ട് ഒന്ന് കൂടി ഇളക്കുക. അതിലേക്ക് വറുത്ത റവ ചേർത്ത് നന്നായി യോജിപ്പിക്കുക. 2 കപ്പ് വെള്ളം ഒഴിച്ച് നന്നായി ഇളക്കി കൊണ്ടിരിക്കുക. വെള്ളം വറ്റിയാൽ നെയ്യ് ഒഴിച്ച് ഇളക്കിയ ശേഷം തീ അണക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News