നല്ല മധുരമൂറും ഇളനീര്‍ പുഡിങ്…വീട്ടിലുണ്ടാക്കാം ഇനി സിംപിളായി

നല്ല മധുരമൂറും ഇളനീര്‍ പുഡിങ് ഇനി സിംപിളായി വീട്ടിലുണ്ടാക്കിയാലോ? മധുരം കിനിയും ഇളനീര്‍ പുഡിങ് വീട്ടിലുണ്ടാക്കുന്നത് എഹ്ങനെയെന്ന് നോക്കിയാലോ ?

ചേരുവകള്‍

ഇളനീര്‍ – 1

പഞ്ചസാര – 1/4 കപ്പ്

കോണ്‍ഫ്‌ലവര്‍ – 1/4 കപ്പ്

തയ്യാറാക്കുന്ന വിധം

മിക്‌സിയുടെ വലിയ ജാറിലേക്ക് ഇളനീരിന്റെ കാമ്പും വെള്ളവും, പഞ്ചസാരയും ചേര്‍ത്ത് നന്നായി അരച്ചെടുക്കുക.

ഇത് ഒരു പാനിലേക്ക് ഒഴിച്ച് കോണ്‍ഫ്‌ലവറും കൂടെ ചേര്‍ത്തു കട്ടയില്ലാതെ ഇളക്കി യോജിപ്പിക്കുക.

ശേഷം തീ ഓണ്‍ ചെയ്ത് കൈ വിടാതെ ഇളക്കിക്കൊണ്ടിരിക്കണം.

ചെറുതായി കുറുകി വരുമ്പോള്‍ തീ ഓഫ് ചെയ്യാം.

എണ്ണ തടവിയ പാത്രത്തിലേക്ക് ഒഴിച്ച് തണുക്കുമ്പോള്‍ മുറിച്ചെടുക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News