ഒരു വെണ്ടയ്ക്കയും തക്കാളിയും മാത്രം മതി; ചപ്പാത്തിക്കൊരുക്കാം ഒരു കിടിലന്‍ കറി

ഒരു വെണ്ടയ്ക്കയും തക്കാളിയും മാത്രം മതി, ചപ്പാത്തിക്കൊരുക്കാം ഒരു കിടിലന്‍ കറി. വെറും പത്ത് മിനുട്ടിനുള്ളില്‍ നല്ല കിടിലന്‍ കറി തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ ?

Also Read : ഒരു ബീറ്റ്‌റൂട്ടും മുട്ടയും മാത്രം മതി; രാത്രിയില്‍ ചപ്പാത്തിക്കൊരുക്കാം പത്ത് മിനുട്ടിനുള്ളില്‍ ഒരു കിടിലന്‍ കറി

ചേരുവകൾ

വെണ്ടയ്ക്ക – 10 എണ്ണം

തക്കാളി – 2 എണ്ണം

സവാള – 1 എണ്ണം

പച്ചമുളക് – 4 എണ്ണം

വെളിച്ചെണ്ണ – 4 സ്പൂൺ

മഞ്ഞൾ പൊടി – 1 സ്പൂൺ

ഉപ്പ് – 2 സ്പൂൺ

കാശ്മീരി മുളകുപൊടി – 1 സ്പൂൺ

കറിവേപ്പില – 2 തണ്ട്

വെള്ളം – 1 ഗ്ലാസ്‌

തേങ്ങ – അര മുറി

ജീരകം – 1 സ്പൂൺ

കടുക് – 1 സ്പൂൺ

ചുവന്ന മുളക് – 4 എണ്ണം

തയാറാക്കുന്ന വിധം

കുറച്ചു പച്ചവെളിച്ചെണ്ണ ഒഴിച്ച് അതിലേക്കു വെണ്ടയ്ക്ക ചെറിയ കഷ്ണങ്ങളാക്കിയതും പച്ചമുളകും ചേർത്തു കൊടുക്കാം.

മൂത്തു വരുമ്പോൾ തക്കാളി അരിഞ്ഞതും ചേർത്തു കൊടുക്കാം.

അതിലേക്ക് മഞ്ഞൾപ്പൊടി, കാശ്മീരി മുളകുപൊടി, ആവശ്യത്തിന് ഉപ്പ്, കുറച്ചു കറിവേപ്പില എന്നിവ ചേർത്ത് ആവശ്യത്തിന് വെള്ളം ഒഴിച്ച് ഇതൊന്ന് വേവാൻ വയ്ക്കുക.

Also Read : ഒരു മുട്ടയും തക്കാളിയും സവാളയും മാത്രം മതി; ചപ്പാത്തിക്കൊപ്പം കഴിക്കാന്‍ ഞൊടിയിടയില്‍ കറി റെഡി

തേങ്ങ, ജീരകം, കറിവേപ്പില എന്നിവ നന്നായി അരച്ച്, കുറച്ചു സവാള നീളത്തിൽ അരിഞ്ഞതും ചേർത്തു വെണ്ടയ്ക്കയുടെയും തക്കാളിയുടെയും കൂടെ ചേർത്തു കൊടുക്കാം

കറി അധികം തിളയ്ക്കരുത് നന്നായി ചൂടാകാനെ പാടുള്ളൂ, നന്നായി ചൂടായി കഴിയുമ്പോൾ ഇത് അടുപ്പിൽ നിന്നും മാറ്റിവയ്ക്കാം.

മറ്റൊരു ചീന ചട്ടി വച്ചു വെളിച്ചെണ്ണ ഒഴിച്ച്, അതിലേക്കു കടുകു ചേർത്തു പൊട്ടിച്ച്, ചെറിയ ഉള്ളി ചെറുതായി അരിഞ്ഞതും ചേർത്ത്, ചുവന്ന മുളകും കറിവേപ്പിലയും ചേർത്ത്, നന്നായി വറുത്ത് കറിയിലേക്ക് ഒഴിച്ചു കൊടുക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News