കണ്ടാല്‍ പരിപ്പുവടയെപ്പോലെ, എന്നാല്‍ സംഗതി അതല്ല; അഞ്ച് മിനുട്ടിനുള്ളിലുണ്ടാക്കാം ഒരു കിടിലന്‍ വട

കുട്ടികള്‍ വയറുനിറയെ കഴിക്കുന്ന ഒരു കിടിലന്‍ വട തയ്യാറാക്കിയാലോ? അഞ്ച് മിനുട്ടിനുള്ളിലുണ്ടാക്കാവുന്ന ഒരു വടയുടെ റെസിപിയാണ് ചുവടെ

ചേരുവകള്‍

കടല പരിപ്പ് – 1 കപ്പ്

കറുവപ്പട്ട – ചെറിയ കഷ്ണം

പച്ചമുളക് – 3എണ്ണം

വെളുത്തുള്ളി – 3 അല്ലി

ഇഞ്ചി – ചെറിയ കഷ്ണം

പെരുംജീരകം – 1 ടീസ്പൂണ്‍

സവാള -1 അരിഞ്ഞത്

കറിവേപ്പില – അരിഞ്ഞത് ആവശ്യത്തിന്

മല്ലിയില – അരിഞ്ഞത് ആവശ്യത്തിന്

കായപ്പൊടി – 1/8 ടീസ്പൂണ്‍

ഉപ്പ് – 1/2 ടീസ്പൂണ്‍

എണ്ണ – വറുക്കാന്‍ അവിശ്യത്തിന്

തയ്യാറാക്കുന്ന വിധം

പരിപ്പ് 3 മണിക്കൂര്‍ കുതിര്‍ക്കാന്‍ ഇടുക .

ഒരു മിക്‌സിയുടെ ജാറില്‍ കറുവപ്പട്ട, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, പെരുംജീരകം എന്നിവ തരുതരിപ്പായി അരച്ചെടുക്കുക

അതിലേക്ക് കുതിര്‍ത്ത പരിപ്പ് പരിപ്പ് ചേര്‍ത്ത് അരച്ചെടുക്കുക

അരച്ചെടുത്ത കൂട്ടിലേക്ക് സവാള അരിഞ്ഞത്, കായപ്പൊടി, കറിവേപ്പില, മല്ലിയില , ഉപ്പ് ചേര്‍ത്ത് മിക്‌സ് ചെയ്ത് പരിപ്പ് വടയുടെ ആകൃതിയില്‍ പരത്തി എടുത്ത് ചൂടായ എണ്ണയില്‍ വറുത്തെടുക്കുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here