ഹോട്ടലുകളില്‍ കിട്ടുന്ന അതേ രുചിയില്‍ വെജിറ്റബിള്‍ സാലഡ് വീട്ടിലുണ്ടാക്കാം

ഹോട്ടലുകളില്‍ കിട്ടുന്ന അതേ രുചിയില്‍ വെജിറ്റബിള്‍ സാലഡ് വീട്ടിലുണ്ടാക്കാം. വയറ് നിറയാനും നമ്മുടെ വണ്ണം കുറയാനും സഹായിക്കുന്ന ഒന്നാണ് വെജിറ്റബിള്‍ സാലഡ്. നല്ല കിടിലന്‍ രുചിയില്‍ വെജിറ്റബിള്‍ സാലഡ് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ ?

ചേരുവകള്‍

1. കാരറ്റ് – നാല്, (നീളത്തിൽ കനം കുറച്ചു മുറിച്ചത്)

കാബേജ് കനം കുറച്ചരിഞ്ഞത് – ഒന്നരക്കപ്പ്

സവാള – ഒരു ചെറുത് (കനം കുറച്ചരിഞ്ഞത്)

പച്ചമുളക് – 2 എണ്ണം ( പൊടിയായി അരിഞ്ഞത്)
കാപ്സിക്കം – ഒന്നിന്റെ പകുതി

2. നാരങ്ങാനീര് – രണ്ടു വലിയ സ്പൂൺ

തേൻ – രണ്ടു വലിയ സ്പൂൺ

ഉപ്പ് – പാകത്തിന്

3. മല്ലിയില പൊടിയായി അരിഞ്ഞത് പാകത്തിന്

നൂഡിൽസ് വറുത്തത് അലങ്കരിക്കാൻ

തയ്യാറാക്കുന്ന വിധം

ഒന്നാമത്തെ ചേരുവ അരിഞ്ഞ് തണുത്ത വെള്ളത്തിലിട്ടു വയ്ക്കുക.

രണ്ടാമത്തെ ചേരുവ ഒരു കുപ്പിയിലാക്കി നന്നായി കുലുക്കി യോജിപ്പിക്കണം.

വിളമ്പുന്നതിനു തൊട്ടുമുൻപ് പച്ചക്കറികൾ ഊറ്റിയെടുത്ത ശേഷം രണ്ടാമത്തെ മിക്സും മല്ലിയിലയും ചേർത്തു മെല്ലേ യോജിപ്പിക്കുക.

മുകളിൽ ന്യൂഡിൽസ് വിതറിയ ശേഷം വിളമ്പുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News