രാത്രിയില്‍ എന്നും ചപ്പാത്തി കഴിച്ച് മടുത്തോ? എങ്കില്‍ ഇന്ന് ഗോതമ്പുകൊണ്ടൊരു വെറൈറ്റി ഐറ്റമായാലോ ? നല്ല കിടിലന്‍ രുചിയില്‍ ഗോതമ്പ് അട തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ ?
Also Read : വണ്ണം കുറയണോ ? ദിവസവും ഈ ജ്യൂസ് ശീലമാക്കിക്കോളൂ, ഫലം ഉറപ്പ്
ചേരുവകള്‍
ഗോതമ്പ് പൊടി – 2 ഗ്ലാസ്
ഉപ്പ് – ആവശ്യത്തിന്
വെള്ളം
തേങ്ങ തിരുമ്മിയത് – 1 കപ്പ്
അവല്‍ – 1/2 കപ്പ്
ഏലയ്ക്കായ പൊടിച്ചത് -1/4 ടീസ്പൂണ്‍
ശര്‍ക്കര ഉരുക്കിയത് – 1/2 കപ്പ്
തയാറാക്കുന്ന വിധം
ഒരു ബൗളിലേക്ക് 2 കപ്പ് ഗോതമ്പ് പൊടി ഇടുക.
അതിലേക്ക് അവശ്യത്തിന് ഉപ്പും വെള്ളവും ചേര്‍ത്ത് ചപ്പാത്തിക്ക് കുഴയ്ക്കുന്നത് പോലെ കുഴയ്ക്കുക.
വേറൊരു ബൗളില്‍ 1 കപ്പ് തേങ്ങായും 1/2 കപ്പ് അവലും ശര്‍ക്കര ഉരുക്കിയതും ഏലയ്ക്കായ പൊടിച്ചതും ചേര്‍ത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക.
ഇനി മാവ് ചെറിയ ഉരുളകളാക്കി ഓരോന്നും ചപ്പാത്തിയുടെ ആകൃതിയില്‍ പരത്തി എടുക്കുക.
Also Read : അച്ചാര്‍ കുറേനാള്‍ കേടുവരാതെ സൂക്ഷിക്കണോ ? എങ്കില്‍ ഈ പൊടിക്കൈ ഒന്ന് പരീക്ഷിച്ച് നോക്കൂ
പരത്തിയ ചപ്പാത്തിയുടെ ഒരു സൈഡില്‍ തേങ്ങാ ശര്‍ക്കര കൂട്ട് നിരത്തുക, അതിന് ശേഷം മടക്കി രണ്ടു വശവും ഒട്ടിച്ച് എടുക്കുക.
ഇനി ഒരു തവയില്‍ കുറച്ചു എണ്ണ തേച്ചു രണ്ടു വശവും മൊരിച്ചെടുക്കുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here