അരയോളം വെള്ളത്തിലൂടെ കഷ്ടപ്പെട്ട് നടന്ന് ഓര്‍ഡര്‍ ഡെലിവെറി ചെയ്ത് ഏജന്റ്; വാനോളം പുകഴ്ത്തി സോഷ്യല്‍ മീഡിയ

Delivery Flood

ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത് വെള്ളം കയറിയ തെരുവുകളില്‍ ഭക്ഷണം എത്തിക്കുന്നതിനായി അരയോളം വെള്ളത്തിലൂടെ കഷ്ടപ്പെട്ട് സഞ്ചരിക്കുന്ന സൊമാറ്റോ ഡെലിവറി ഏജന്റിന്റെ വീഡിയോയാണ്.

അഹമ്മദാബാദില്‍ നിന്നുള്ള ദൃശ്യങ്ങളാണ് ഇത്. വിങ്കുജ് ഷാ എന്ന എക്‌സ് ഉപയോക്താവാണ് തന്റെ അക്കൗണ്ടിലൂടെ ഡെലിവറി ഏജന്റിന്റെ ആത്മാര്‍ത്ഥതയെ പ്രശംസിച്ചു കൊണ്ട് വീഡിയോ പങ്കുവെച്ചത്. പോസ്റ്റ് വൈറലായതോടെ തങ്ങളുടെ ധീരനായ തൊഴിലാളിയെ തിരിച്ചറിയാന്‍ സൊമാറ്റോ സോഷ്യല്‍ മീഡിയയിലൂടെ വിശദാംശങ്ങള്‍ ആവശ്യപ്പെട്ടു.

Also Read : സുരക്ഷാ പ്രശ്നം; ഇന്ത്യൻ ടീമിനെ ചാംപ്യൻസ് ട്രോഫി ടൂർണമെന്റിന് അയയ്ക്കരുത്: ഡാനിഷ് കനേരിയ

സൊമാറ്റോയുടെ പോസ്റ്റ് ഇങ്ങനെയായിരുന്നു;

ഞങ്ങളുടെ ഡെലിവറി ഏജന്റിന്റെ അസാധാരണമായ പരിശ്രമങ്ങള്‍ പങ്കുവെച്ചതിന് നന്ദി. അതികഠിനമായ കാലാവസ്ഥയെ അതിജീവിച്ച് ഒരു സൂപ്പര്‍ഹീറോയെപ്പോലെ അദ്ദേഹം പെരുമാറി. അദ്ദേഹത്തിന്റെ ശ്രമങ്ങള്‍ തിരിച്ചറിയാനും ആഘോഷിക്കാനും ഞങ്ങളെ സഹായിക്കുന്നതിന്, ഓര്‍ഡര്‍ ഐഡിയോ ഡെലിവറി നടത്തിയ സ്ഥലത്തെയും സമയത്തെയും കുറിച്ചുള്ള വിശദാംശങ്ങളോ പങ്കിടാമോ? ഞങ്ങളുടെ സൂപ്പര്‍ഹീറോ ഡെലിവറി പങ്കാളിക്ക് അവര്‍ അര്‍ഹിക്കുന്ന അംഗീകാരം ലഭിക്കുന്നുണ്ടെന്ന് ഇത് ഉറപ്പാക്കും.’

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News