നായയുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ മൂന്നാം നിലയില്‍ നിന്ന് ചാടി; ഡെലിവറി ബോയ് ഗുരുതരാവസ്ഥയില്‍

നായയുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ഫ്ളാറ്റിന്റെ മൂന്നാം നിലയില്‍ നിന്ന് താഴേക്ക് ചാടിയ ഡെലിവറി ബോയിക്ക് ഗുരുതരമായി പരുക്കേറ്റു. ഹൈദരാബാദിലെ പഞ്ചവതി കോളനിയില്‍ ശ്രീനിധി ഹൈറ്റ്സ് അപ്പാര്‍ട്ട്മെന്റിലാണ് സംഭവം നടന്നത്. ഇല്യാസ് എന്ന ആള്‍ക്കാണ് പരുക്കേറ്റത്.

കഴിഞ്ഞ ദിവസമാണ് സംഭവമുണ്ടായത്. ഫ്‌ളാറ്റിലെ താമസക്കാരന്‍ ഓര്‍ഡര്‍ ചെയ്തതനുസരിച്ച് കിടക്കയുമായി എത്തിയതായിരുന്നു ഇല്യാസ്. വാതിലിന് മുട്ടിയപ്പോള്‍ പകുതി തുറന്നു കിടന്ന വിടവിലൂടെ വളര്‍ത്തുനായ പുറത്തുചാടി. ഇതോടെ ഡെലിവറി ബോയ് ഭയന്നു. നായ കടിക്കാന്‍ പിന്നാലെ ഓടിയതോടെ പ്രാണന്‍ രക്ഷാര്‍ത്ഥം ഇയാള്‍ ചാടുകയായിരുന്നു. ഇതിനിടെ ഒരു ഷീല്‍ഡില്‍ ഇയാള്‍ക്ക് പിടിവീണു. ഫ്‌ളാറ്റിലെ താമസക്കാര്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും കാല്‍ വഴുതി ഇയാള്‍ താഴേക്ക് വീണു.

ഗുരുതരമായി പരുക്കേറ്റ ഇയാള്‍ സമീപത്തെ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ ഐ.പി.സി 289 പ്രകാരം കേസെടുത്തതായി റായ്ദുര്‍ഗം പൊലീസ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News