ബെംഗളുരുവിലെ ഒരു ഫുഡ് ഡെലിവറി ആപ്പിന്റെ പരസ്യ തന്ത്രമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനത്തിന് വഴിവെച്ചിരിക്കുന്നത്. തെരുവുകളിലൂടെ ആപ്പിന്റെ ബില്‍ബോര്‍ഡിംഗുമായി കുറച്ച് മനുഷ്യര്‍ നടന്നു പോകുന്നതിന്റെ ദൃശ്യങ്ങളും ചിത്രങ്ങളുമാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായത്. ഇതോടെ ഇത്തരം പരസ്യ പ്രചരണത്തിനെതിരെ ഒരു കൂട്ടം മനുഷ്യര്‍ വിമര്‍ശം ഉന്നയിക്കുകയായിരുന്നു. പത്തു മിനിറ്റിനുള്ളില്‍ ഭക്ഷണം ഡെലിവറി ചെയ്യുമെന്നതാണ് പരസ്യത്തിലുള്ളത്.
ഒരു മാര്‍ക്കറ്റിംഗ് സ്റ്റാറ്റര്‍ജിസ്റ്റാണ് ആപ്പിന്റെ പരസ്യത്തിനെതിരെ ആദ്യമായി ശക്തമായി പ്രതികരിച്ചത്. പരസ്യത്തിനായി മനുഷ്യനെ ഒരു ദയയുമില്ലാതെ ഭാരം ചുമപ്പിക്കാനുള്ള തീരുമാനത്തിനെ പണത്തോടുള്ള അത്യാഗ്രഹമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. പത്തൊമ്പതാം നൂറ്റാണ്ട് മുതല്‍ കടകളും അവയുടെ ഓഫറുകളും പരസ്യം ചെയ്യാന്‍ ബില്‍ബോര്‍ഡുകള്‍ ഉപയോഗിച്ച് വരുന്നുണ്ട്. പരസ്യ പോസ്റ്ററുകള്‍ക്ക് ടാക്‌സും പരസ്യം പതിക്കാനുള്ള ഭിത്തികള്‍ക്കായി മത്സരം ആരംഭിച്ചതോടെയാണ് ബില്‍ബോര്‍ഡുകളുടെ രംഗപ്രവേശനം. കാലങ്ങള്‍ കഴിഞ്ഞപ്പോള്‍ ഇല്യൂമിനേറ്റഡ് ഇലക്ട്രോണിക് ബോര്‍ഡുകളായി. ഇവ ആളുകളെ ആകര്‍ഷിക്കാന്‍ ചുമന്നു കൊണ്ടുപോകാന്‍ പരസ്യക്കാര്‍ മനുഷ്യനെ തന്നെ ഉപയോഗിക്കാന്‍ തുടങ്ങി.
പണത്തിന് കഷ്ടപ്പെടുന്നവരെ ചൂഷണം ചെയ്യുന്ന സ്ഥിതിയാണ് നടക്കുന്നതെന്ന ആരോപണമാണ്
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here