കര്‍ണാടകയില്‍ മൂന്ന് ഉപമുഖ്യമന്ത്രിമാര്‍ കൂടിവേണമെന്ന് ആവശ്യം; മന്ത്രിമാര്‍ക്കെതിരെ ഡി കെ ശിവകുമാര്‍

മൂന്നോളം ഉപമുഖ്യമന്ത്രി സ്ഥാനം ഇനിയും വേണമെന്ന ചില മന്ത്രിമാരുടെ ആവശ്യത്തെ പരിഹസിച്ച് ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍. മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഇക്കാര്യം ചര്‍ച്ച ചെയ്തിട്ട് ഒരു കാര്യവുമില്ലെന്ന് പറഞ്ഞായിരുന്നു പരിഹാസം. ഹൈക്കമാന്റിനോട് പേയി സംസാരിച്ച് പരിഹാരം കണ്ടെത്തിയിട്ട് വരുയെന്നും ശിവകുമാര്‍ പറഞ്ഞു. തന്റെ നീരസം പ്രകടമാക്കി മാധ്യമങ്ങള്‍ക്ക് മുന്നില്‍ ചര്‍ച്ച നടത്താന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ALSO READ:  ‘ബിഹാറിൽ വീണ്ടും പാലം തകർന്നു, 10 ദിവസത്തിനിടെ നാലാമത്തെ സംഭവം’; അപ്പൊ ഇതായിരുന്നല്ലേ ഈ ഗ്യാരന്റിയെന്ന് സമൂഹ മാധ്യമങ്ങളിൽ പരിഹാസം

വീരശൈവ – ലിംഗായത്ത്, എസ്‌സി/എസ്ടി, ന്യൂനപക്ഷ വിഭാഗങ്ങളില്‍ നിന്നുള്ള നേതാക്കളെ ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കണമെന്നാണ് ചില മന്ത്രിമാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

വൊക്കലിംഗ വിഭാഗത്തില്‍ നിന്നുള്ള ഡി കെ ശിവകുമാര്‍ മാത്രമാണ് ഇപ്പോള്‍ ഉപമുഖ്യമന്ത്രി സ്ഥാനത്തുള്ളത്.

ALSO READ:  രാജസ്ഥാനിൽ മരിച്ച ബിഎസ്എഫ് ജവാൻ്റെ മൃതദേഹത്തോട് അനാദരവ്; മൃതദേഹം നാട്ടിലെത്തിച്ചത് അഴുകിയ നിലയിൽ

ആര്‍ക്ക് വേണമെങ്കിലും എവിടെ വേണമെങ്കിലും പോയി എന്തെങ്കിലും പരിഹാരം തേടാം. ആരു പറഞ്ഞ് വേണ്ടാന്ന്. പത്രങ്ങള്‍ക്കും ടിവി ചാനലുകള്‍ക്കും ഇതിനൊരു പരിഹാരം ഉണ്ടാക്കാന്‍ കഴിയില്ലെന്നും ശിവകുമാര്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News