മാനസിക വെല്ലുവിളി നേരിടുന്ന മകന്റെ മുടങ്ങിയ പെൻഷൻ പുനസ്ഥാപിക്കണമെന്ന് ആവശ്യത്തിൽ അടിയന്തര പരിഹാരത്തിന് നിർദ്ദേശം നൽകി മന്ത്രി കെ.എൻ ബാലഗോപാൽ. കരുതലും കൈത്താങ്ങും കൊല്ലം കുന്നത്തൂർ താലൂക്ക് തല അദാലത്തിൽ ലഭിച്ചത് 452 പരാതികൾ,113 എണ്ണം പരിഹരിച്ചു.
Also read: ‘പെരിയക്കേസ് വിധി; സിപിഐഎം ഗൂഢാലോചന നടത്തി നടപ്പിലാക്കിയ കൃത്യമെന്ന വാദം പൊളിഞ്ഞു’: ടി പി രാമകൃഷ്ണൻ
ഇന്ദിരാഗാന്ധി ദേശീയ റീഹാബിലിറ്റി പെൻഷൻ പ്രകാരം മാനസിക വെല്ലുവിളി നേരിടുന്ന 27 വയസുള്ള മകന്റെ മുടങ്ങിയ പെൻഷൻ തവണ അനുവദിക്കണമെന്ന അപേക്ഷയുമായാണ് ശൂരനാട് സൗത്ത് സ്വദേശി സി പ്രസന്നൻ പിള്ള അദാലത്തിന് എത്തിയത്. 80 ശതമാനം മാനസിക പരിമിതിയുള്ള മകൻ പി രജിത്തിന്റെ പെൻഷൻ മുൻപും മുടങ്ങിയപ്പോൾ ധനകാര്യ മന്ത്രി ഇടപെട്ട് പുനഃസ്ഥാപിച്ചiരുന്നു എന്നാൽ 2024 ഓഗസ്റ്റ് മുതൽ വീണ്ടും മുടങ്ങി സ്ട്രോക്ക് ഉണ്ടായി ആരോഗ്യസ്ഥിതി മോശമായ അവസ്ഥയിലുമാണ് പ്രസന്നൻ പിള്ളയുടെ അപേക്ഷ അടിയന്തരമായി പരിശോധിച്ച് പരിഹാരം ഉണ്ടാക്കാനും നയപരമായ തീരുമാനങ്ങൾ എടുക്കാൻ ഉണ്ടെങ്കിൽ സർക്കാരിലേക്ക് അറിയിക്കാനും ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ ജില്ലാ കലക്ടർക്ക് നിർദേശം നൽകി.
Also read: വി പി അനിൽ സിപിഐ എം മലപ്പുറം ജില്ലാ സെക്രട്ടറി
കൂടാതെ ആശ്വാസകിരണം പദ്ധതിയിൽ ഉൾപ്പെടുത്തി ഭാര്യ ഉഷാകുമാരിക്ക് ലഭിച്ചിരുന്ന 600 രൂപയും രണ്ടര വർഷമായി മുടങ്ങിയത് പുനസ്ഥാപിച്ച് നൽകാനും മന്ത്രി നിർദേശം നൽകിയ ആശ്വാസത്തിലാണ് ഇവർമടങ്ങിയത്. അദാലത്തിൽ കുന്നത്തൂർ താലൂക്കിൽ ലഭിച്ചത് 452 പരാതികൾ. നേരത്തെ ലഭിച്ച 245 പരാതിയിൽ 113 എണ്ണം പരിഹരിച്ച് മറുപടി നൽകി. പുതിയതായി 207 പരാതികൾ ലഭിച്ചു. ഇവ തുടർനടപടികൾ സ്വീകരിക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി. മന്ത്രി ജെ. ചിഞ്ചുറാണി,കോവൂർ കുഞ്ഞുമോൻ എം.എൽ.എ, കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി കെ ഗോപൻ, ജില്ലാ കലക്ടർ എൻ ദേവിദാസ് തുടങ്ങിയവർ പങ്കെടുത്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here