മാജിക് മഷ്‌റൂം കഴിച്ച് മാനസിക വിഭ്രാന്തി; ജനനേന്ദ്രീയം മുറിച്ച് മാറ്റി 37 കാരൻ

Magic Mushroom

മാജിക് മഷ്‌റൂം കഴിച്ച് മാനസിക വിഭ്രാന്തിയിലായ യുവാവ് കോടാലി ഉപയോഗിച്ച് ജനനേന്ദ്രിയം മുറിച്ച് മാറ്റി. സൈലോസിബിന്‍ കൂൺ എന്ന മാനസിക വ്യുഅതിചലനങ്ങൾ ഉണ്ടാക്കുന്ന കൂണാണ് ഓസ്ട്രിയയിലെ 37 കാരനെ മാനസിക വിഭ്രാന്തിയിലെത്തിച്ചത്. വിദദരോഗത്തിനും മദ്യപാനശീലത്തിനും അടിമയാണിയാളെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. വീട്ടിൽ ഒറ്റയ്ക്ക് ഇരുന്നപ്പോൾ നാല് മുതൽ അഞ്ചുവരെ മഷ്‌റൂമാണ് ഇയാൾ കഴിച്ചിരിക്കുന്നത്. കഴിച്ചതിനു പിന്നാലെ മാനസിക വിഭ്രാന്തി ഉണ്ടായ ഇയാൾ കോടാലി കൊണ്ട് ജനനേന്ദ്രീയം മുറിച്ചുമാറ്റുകയായിരുന്നു.

Also Read: ‘പൊതുവിദ്യാഭ്യാസ മേഖലയിലെ നവീകരണത്തിന് കേരളം ചെലവഴിച്ചത് 4500 കോടി രൂപ, അതെല്ലാം നാടിന്റെ മാറ്റത്തിന്റെ ഭാഗമായി’: മുഖ്യമന്ത്രി

മുറിച്ചുമാറ്റിയ ശേഷം തുണി കൊണ്ട് രക്തശ്രാവം തടയാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഒടുവിൽ മുറിച്ചുമാറ്റിയ ജനനേന്ദ്രിയം ഐസ് നിറച്ച പെട്ടിയിൽ ഇട്ട ശേഷം അയാൾ വീട്ടിൽ നിന്നും ഇറങ്ങി നടന്നു. ചോരയിൽ കുളിച്ച് ഇയാൾ വഴിയിലൂടെ നടന്നുപോകുന്നത് കണ്ട ഒരു വഴിയാത്രക്കാരനാണ് ഇയാളെ ആശുപത്രിയിലെത്തിക്കുന്നത്. അപ്പോഴേക്കും ജനനേന്ദ്രീയം മുറിച്ചുമാറ്റിയിട്ട് 5 മണിക്കൂറോളം കഴിഞ്ഞിരുന്നു. ഏറെ ബുദ്ധിമുട്ടുകൾ നേരിട്ടാണ് ഇയാളെ ശസ്ത്രക്രിയക്ക് വിധേയനാക്കിയത്. ജനനേന്ദ്രിയത്തിന്‍റെ ഏകദേശം രണ്ട് സെന്‍റീമീറ്റർ പെനൈൽ ഷാഫ്റ്റും അഗ്രഭാഗവും മാത്രമേ ഡോക്ടർമാർക്ക് ശസ്ത്രക്രിയയിലൂടെ തുന്നിച്ചേർക്കാണ് കഴിഞ്ഞുള്ളു.

Also Read: ‘ഇപ്പോൾ വാങ്ങിയാൽ ഇരട്ടി വാങ്ങാം..!’ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിൽ ഇ വിയും

ശസ്ത്രക്രിയക്ക് ശേഷവും ഇയാൾ മാനസിക വിഭ്രാന്തി കാണിക്കുന്നത് തുടർന്നു. ഇതിനെത്തുടർന്ന് യുവാവിനെ സൈക്യാട്രിക് വാർഡിലേക്ക് മാറ്റി. വിഷാദം, ഉത്കണ്ഠ തുടങ്ങിയ രോഗങ്ങൾക്ക് സൈലോസിബിൻ മരുന്നായി നൽകാറുണ്ടെങ്കിലും ആരോഗ്യപ്രവർത്തകരുടെ അറിവില്ലാതെയാണ് ഇയാൾ ഇത്രയധികം കൂൺ കഴിച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News