‘എസ് എഫ് ഐ മുൻ നേതാവ് ജ്യോതിഷ് കുമാറിൻ്റെ അകാല വിയോഗം’, അനുശോചനം രേഖപ്പെടുത്തി അനുസ്മരണ യോഗം സംഘടിപ്പിച്ചു

എസ്.എഫ്.ഐ മുൻ നേതാവും എം.ജി കോളേജ് മുൻ ചെയർമാനുമായിരുന്ന ജ്യോതിഷ് കുമാറിൻ്റെ അകാല വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി അനുസ്മരണ യോഗം സംഘടിപ്പിച്ചു.എസ്എഫ്ഐ പേരൂർക്കട ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന യോഗം അഡ്വ. വികെ പ്രശാന്ത് എംഎൽഎ ഉദ്‌ഘാടനം ചെയ്തു. എസ്എഫ്ഐ മുൻ നേതാക്കളായ അഡ്വ. എസ്എ സുന്ദർ, അഡ്വ. എസ് പി ദീപക്, മിനു എസ് എസ് എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. യൂണിയൻ മുൻ ചെയർമാൻ ബി സുനിൽ, സിഐടിയു ജില്ലാ കമ്മിറ്റിയംഗം സുന്ദരം, വേണുഗോപാൽ, എന്നിവർ പങ്കെടുത്തു. എസ്എഫ്ഐ ഏരിയ പ്രസിഡൻ്റ് രാഹുൽ അധ്യക്ഷത വഹിച്ചു. സിപിഐഎം ലോക്കൽ സെക്രട്ടറി അജ്‌മൽ ഖാൻ സ്വാഗതവും, എ.പി. ആനന്ദ് നന്ദിയും പറഞ്ഞു.

ALSO READ: ‘മോദിയെ തകർത്ത ജനാധിപത്യത്തിന്റെ മൂന്ന് പില്ലറുകൾ’, ബിജെപിയുടെ വിഷമിറക്കാൻ നിരന്തരം പ്രവർത്തിച്ചവർ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News