ഇന്ത്യയുടെ ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ യെച്ചൂരിയുടെ വിയോഗം വലിയ നഷ്ടമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സീതാറാം യെച്ചൂരി അനുസ്മരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. യെച്ചൂരിയുടെ വിയോഗം ഏവരെയും വേദനിപ്പിക്കുന്നതാണ്. എസ്എഫ്‌ഐ കാലം മുതല്‍ രാജ്യം മുഴുവന്‍ സഞ്ചരിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു, പല ഭാഷകള്‍ മനസിലാക്കാന്‍ കഴിഞ്ഞു. ഈ അനുഭവങ്ങള്‍ ഭാവി പ്രവര്‍ത്തനത്തിന് മുതല്‍ക്കൂട്ടായി.
ALSO READ:പക്ഷിപ്പനി: മൂന്നു താലൂക്കുകളിൽ നിയന്ത്രണവും പരിശോധനയും
രാജ്യത്തെ അനേകം പ്രക്ഷോഭങ്ങളില്‍ സീതാറാമിന് നിര്‍ണായക പങ്കുണ്ടായിരുന്നു. കര്‍ഷക പ്രക്ഷോഭത്തിലടക്കം യെച്ചൂരി പങ്കുവഹിച്ചു. അദ്ദേഹത്തിന്റെ നേതൃശേഷി വലിയ രീതിയില്‍ അംഗീകരിക്കപ്പെട്ടതാണ്. പൊതുസമൂഹം ഇഷ്ടപ്പെടുന്ന പൊതുപ്രവര്‍ത്തകനായി അദ്ദേഹം വിദ്യാര്‍ഥി കാലത്ത് തന്നെ മാറിയിരുന്നു. ‘ബുദ്ധിജീവി’ എന്ന ഒരു ഭാവവും അദ്ദേഹം പ്രകടിപ്പിച്ചിരുന്നില്ല. ഇടതുപക്ഷ ഐക്യം നിലനിര്‍ത്തുന്നതില്‍ വലിയ പങ്ക് വഹിച്ച നേതാവാണ് അദ്ദേഹം. സാര്‍വദേശീയ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനും വലിയ നഷ്ടമാണ് ഉണ്ടായതെന്നും അദ്ദേഹം പ്രതികരിച്ചു.
അതിസമര്‍ത്ഥനായ രാഷ്ട്രീയ നേതാവായിരുന്നു യെച്ചൂരിയെന്ന് മുതിര്‍ന്ന നേതാവ് എസ് രാമചന്ദ്രന്‍പിള്ള അനുസ്മരിച്ചു. സമാന ചിന്താഗതിക്കാരുമായി യോജിച്ച പ്രക്ഷോഭത്തിന് അദ്ദേഹം നേതൃത്വം നല്‍കി. ഇതിന് പ്രത്യേക പ്രാഗത്ഭ്യം യെച്ചൂരിക്ക് ഉണ്ടായിരുന്നു. മികച്ച വിദ്യാര്‍ത്ഥിയും നല്ല സംഘാടകനുമായിരുന്നു അദ്ദേഹം.
35 വര്‍ഷക്കാലം യെച്ചൂരിക്കൊപ്പം പ്രവര്‍ത്തിക്കാനായി. അതിസമര്‍ത്ഥമായി യെച്ചൂരി പാര്‍ട്ടിയെ നയിച്ചുവെന്നും എസ്ആര്‍പി അനുസ്മരിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here