മോദി സര്‍ക്കാരിന് കീഴില്‍ ജനാധിപത്യ-മതേതര വ്യവസ്ഥ തകര്‍ന്നുകൊണ്ടിരിക്കുന്നു:ഐഎന്‍എല്‍

INL

നരേന്ദ്ര മോദി സര്‍ക്കാരിന് കീഴില്‍ ജനാധിപത്യ-മതേതര വ്യവസ്ഥ പൂര്‍ണമായും തകര്‍ന്നുകൊണ്ടിരിക്കുകയാണെന്നും ഏകപ്രതീക്ഷ ഭരണഘടനയിലാണെന്നും ഐഎന്‍എല്‍ സംസ്ഥാന പ്രസിഡന്റ് അഹമ്മദ് ദേവര്‍കോവില്‍ എം.എല്‍.എയും ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂറും അഭിപ്രായപ്പെട്ടു.

ALSO READ:നയപ്രഖ്യാപനത്തില്‍ ഗവര്‍ണര്‍ വായിച്ചത് മോദി സര്‍ക്കാരിനെതിരായ കേരളത്തിന്റെ നിലപാട്

വര്‍ഗീയ-ഫാഷിസ്റ്റ് ശക്തികളില്‍ നിന്ന് ഭരണഘടനയെ രക്ഷിക്കുമെന്ന് പ്രതിജ്ഞ പുതുക്കേണ്ട ദിവസമാണ് റിപ്പബ്ലിക് ദിനം. നരേന്ദ്ര മോദിയും സംഘപരിവാറും നടത്തുന്ന കിരാതവാഴ്ചക്കെതിരെ ഒറ്റക്കെട്ടായി നില്‍ക്കാന്‍ മതേതര വിശ്വാസികള്‍ക്ക് സാധിക്കുമോ എന്നതാണ് കാലം മുന്നോട്ടുവെക്കുന്ന പ്രസക്തമായ ചോദ്യം. ഭരണഘടന മാറ്റിയെഴുതി ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കാനുള്ള ആര്‍.എസ്.എസ് അജണ്ട പരാജയപ്പെടുത്താനുള്ള ജനാധിപത്യ പോരാട്ടം ശക്തമാക്കേണ്ടതുണ്ടെന്ന് ഐ.എന്‍.എല്‍ നേതാക്കള്‍ പ്രസ്താവനയില്‍ പറഞ്ഞു.

ALSO READ:യോജിക്കുന്നവർക്കും വിയോജിക്കുന്നവർക്കും ഒരു പോലെ പ്രയോജനകരമാണ് കെ എം മാണിയുടെ ആത്മകഥ; മുഖ്യമന്ത്രി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News