‘ജനാധിപത്യ സമ്മേളനങ്ങൾ നടക്കുന്നത് സിപിഐഎമ്മിൽ മാത്രം’: മുഖ്യമന്ത്രി

ജനാധിപത്യ സമ്മേളനങ്ങൾ നടക്കുന്നത് സിപിഐഎമ്മിൽ മാത്രമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത്തരം പ്രക്രിയ മറ്റൊരു പാർട്ടിയിലും ഇല്ല എന്നും മുഖ്യമന്ത്രി പറഞ്ഞു. സി പി ഐ എം നെ തകർക്കാൻ വലതുപക്ഷ മാധ്യമങ്ങൾ ഒന്നിച്ച് നിൽക്കുന്നു എന്നും മുഖ്യമന്ത്രി പറഞ്ഞു. ഇടതുപക്ഷം കരുത്താർജ്ജിക്കേണ്ട സാഹചര്യം രാജ്യത്ത് അനിവാര്യം എന്നും കൂട്ടിച്ചേർത്തു. ആലപ്പുഴ സി പി ഐ എം ജില്ലാ സമ്മേളനത്തിലെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

Also read: സിപിഐ എം സംസ്ഥാന സമ്മേളനത്തിന്റെ ലോഗോ പ്രകാശനം ഇന്ന് നടക്കും

അകറ്റിനിർത്തേണ്ട വർഗീയ ശക്തികളെയാണ് യുഡിഎഫ് കൂടെക്കുട്ടുന്നത് എന്നും മുഖ്യമന്ത്രി പറഞ്ഞു. വർഗീയ ശക്തികൾക്ക് കേരളത്തിൽ അഴിഞ്ഞാടാൻ കഴിയില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

സത്രീകളുടെ അഭിമാനത്തെ ചോദ്യം ചെയ്താൽ കർശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്ത്രീകൾക്കെതിരെ ആരുടെ ഭാഗത്ത് നിന്ന് തെറ്റായ പ്രവണത ഉണ്ടായാലും അതിനെ നേരിടുമെന്നും, സത്രീകളോട് നോക്കിലോ വാക്കിലോ തെറ്റായ രീതി പാടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.


whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News