കമലയുടെ തോൽവി; ബൈഡനെ പഴിചാരി ഡെമോക്രാറ്റിക് പാർട്ടി നേതാക്കൾ

kamala and biden

യുഎസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ കമല ഹാരിസ് ട്രംപിനോടേറ്റ പരാജയത്തില്‍ ജോ ബൈഡനെ പഴിച്ച് ഡെമോക്രാറ്റിക് പാർട്ടി അംഗങ്ങള്‍. സ്ഥാനാർഥിത്വത്തിന് വേണ്ടി പിടിവലി നടത്തി ബൈഡന്‍ സമയം പാഴാക്കിയെന്നാണ് വിമർശനം. പ്രമുഖ ഡെമോക്രാറ്റിക് പാർട്ടി നേതാവും, മുൻ യുഎസ് ജനപ്രതിനിധി സഭാ സ്പീക്കറുമായ നാന്‍സി പെലോസിയടക്കമുള്ള ഉന്നത നേതാക്കളാണ് അതൃപ്തി പരസ്യമായി പ്രകടിപ്പിച്ചത്.

പാർട്ടി ആവശ്യപ്പെട്ട ഘട്ടത്തില്‍ തന്നെ സ്ഥാനാർഥിത്വത്തില്‍ നിന്ന് പിന്മാറാന്‍ ജോ ബൈഡന്‍ തയ്യാറായിരുന്നെങ്കിൽ‍, ഇത്ര വലിയ തോല്‍വി തങ്ങൾ നേരിടേണ്ടി വരില്ലായിരുന്നു എന്ന് പെലോസി തുറന്നടിച്ചു. ബൈഡന്‍ ആദ്യമേ പിന്മാറിയിരുന്നെങ്കിൽ സ്ഥാനാർഥി നിർണയത്തിലും പ്രചാരണത്തിലും കൂടുതല്‍ സമയം ലഭിക്കുകയും മെച്ചപ്പെട്ട പ്രകടനം കാഴ്ചവയ്ക്കാന്‍ സാധിക്കുകയും ചെയ്യുമായിരുന്നു എന്ന് ഒരു അഭിമുഖത്തിനിടെ നാന്‍സി പെലോസി പറഞ്ഞു.

ALSO READ; കമല ഹാരിസിന്റെ രാഷ്ട്രീയ ജീവിതം അവസാനിച്ചുവോ? തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ അടുത്ത നീക്കം അറിയാം

ഡെമോക്രാറ്റിക് പാർട്ടിയിലെ കമലാ ഹാരിസ് അനുകൂലികളും ബൈഡനെതിരെ ആരോപണങ്ങളുയർത്തി. കമലയുടെ പരാജയത്തിന് പിന്നിലെ ഏക കാരണം ജോ ബൈഡനാണെന്നാണ് ഒരു ഡെമോക്രാറ്റിക് പ്രതിനിധി പൊളിറ്റിക്കോയുമായി നടത്തിയ സംഭാഷണത്തില്‍ പറഞ്ഞത്. എന്നാൽ, തോല്‍വിയുടെ ഉത്തരവാദിത്തത്തില്‍ നിന്ന് തലയൂരാനാണ് ഇത്തരം ആരോപണങ്ങളെന്ന് ജോ ബൈഡന്‍ അനുകൂലികളും തിരിച്ചടിച്ചു.

തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാർട്ടി വന്‍ കുതിപ്പാണ് യുഎസില്‍ നടത്തിയത്. നിർണായകമായ ഏഴ് സ്വിങ് സ്റ്റേറ്റുകളിലും ഡൊണാള്‍‌ഡ് ട്രംപ് ചരിത്ര വിജയമാണ് കുറിച്ചത്. ട്രംപ് 301 ഇലക്ട്രല്‍ വോട്ടുകള്‍ നേടിയപ്പോള്‍ 226 ഇലക്ട്രല്‍ വേട്ടുകള്‍‌ നേടാനെ കമല ഹാരിസിനു സാധിച്ചുള്ളൂ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News