പൃഥ്വിരാജ് ചിത്രത്തിന്‍റെ സെറ്റ് പൊളിച്ചു, നഗരസഭ സ്റ്റോപ്പ് മെമ്മോ നൽകിയതോടെയാണ് തീരുമാനം

പൃഥ്വിരാജ് ചിത്രത്തിന്റെ സെറ്റ് പൊളിച്ചു. ഗുരുവായൂരമ്പല നടയില്‍ എന്ന സിനിമയുടെ സെറ്റാണ് നഗരസഭയുടെ സ്റ്റോപ്പ് മെമ്മോ വന്നതോടെ പൊളിച്ചു നീക്കിയത്. അനധികൃതയമായി മണ്ണിട്ട് നികത്തിയ സ്ഥലത്ത് നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നു എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നഗരസഭാ സ്റ്റോപ്പ് മെമ്മോ നൽകിയത്. പെരുമ്പാവൂര്‍ കാരാട്ടുപള്ളിക്കരയിലാണ് ഗുരുവായൂര്‍ അമ്പലത്തിന്‍റെ മാതൃക നിര്‍മിച്ചുകൊണ്ടിരുന്നത്. ആറുമാസത്തേക്കാണ് സ്ഥലം വാടകയ്ക്ക് നല്‍കിയിരുന്നത്. ഒരുമാസത്തോളമായി അറുപത് കലാകാരന്‍മാര്‍ ചേര്‍ന്ന് സെറ്റിന്‍റെ നിര്‍മാണം നടത്തുകയായിരുന്നു.

ALSO READ: മമ്മൂട്ടിയുടെ ആ സൗണ്ട് മോഡുലേഷൻ മോഹന്‍ലാല്‍ പഠന വിഷയമാക്കി, അത് സാധകം കൊണ്ട് വരുത്തിയെടുത്തതാണ്; ഫാസിൽ

ചിത്രത്തിന്റെ സെറ്റ് നിർമാണത്തിന് അനുമതി വാങ്ങിയിട്ടില്ലെന്ന് നഗരസഭാധ്യക്ഷൻ ബിജു ജോൺ ജേക്കബ് പറഞ്ഞിരുന്നു. പാടം നികത്തിയ സ്ഥലത്ത് നിർമാണ അനുമതി നൽകാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. വെട്ടിക്കനാക്കുടി വി.സി.ജോയിയുടെ മകൻ ജേക്കബ് ജോയിയുടെ ഉടമസ്ഥതയിൽ 12 ആം വാർഡിൽ കാരാട്ടുപളളിക്കരയിലാണ് ഗുരുവായൂർ അമ്പലത്തിന്‍റെ മാതൃക നിർമിക്കുന്നത്. ഇവിടെ പാടം മണ്ണിട്ടു നികത്തുന്നു എന്ന പരാതിയുടെ അടിസ്ഥാനത്തിൽ പരിശോധന നടത്തിയാണ് സ്റ്റോപ്പ് മെമ്മോ നൽകിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News