നോട്ട് നിരോധനം: ഇന്ത്യന്‍ കറൻസി അസ്ഥിരതയുള്ള ഒന്നായി കണക്കാക്കപ്പെടുമെന്ന് മുഖ്യമന്ത്രി

ഇന്ത്യന്‍ കറൻസിയെ അസ്ഥിരതയുള്ള ഒന്നായി കണക്കാക്കപ്പെടാന്‍ നോട്ട് നിരോധനം കാരണമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ സംസ്ഥാന സമ്മേളനം കോ‍ഴിക്കോട് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സാമ്പത്തികമായി രാജ്യം മെല്ലെ മെല്ലെ കരയറുമ്പോ‍ഴാണ്  2000 രൂപ നോട്ടും പിന്‍വലിക്കുന്നത്. ഇതോടെ കറൻസി അസ്ഥിരതയുള്ള ഒന്നായി കണക്കാക്കപ്പെടും. ദീർഘ വീക്ഷണത്തോടെ അല്ല രാജ്യത്തെ സാമ്പത്തിക പരിഷ്കാരങ്ങൾ നടപ്പിലാക്കുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു.

വ്യാപാര വ്യവസായ മേഖല നോട്ട് നിരോധനത്തിലൂടെ കൂപ്പ് കുത്തുകയാണ് ചെയ്തത്.
ഭഷ്യ പദാർത്ഥങ്ങൾക്ക് പോലും ജിഎസ്ടി ഏർപ്പെടുത്തി. കേരളം ഉൾപ്പെടെ ഇക്കാര്യത്തിലെ  അശാസ്ത്രീയത ചൂണ്ടിക്കാട്ടി എതിർപ്പ് അറിയിച്ചിരുന്നു. എന്നാലത് മറച്ചുവെച്ച്  കേന്ദ്രത്തോടൊപ്പം കേരളവും ചേര്‍ന്നാണ് നികുതി ഏർപ്പെടുത്തിയത് എന്ന് ചിലർ പറഞ്ഞുപരത്തിയെന്നും പിണറായി വിജയന്‍ പറഞ്ഞു.

അതേസമയം, സംസ്ഥാനത്ത് വിദ്വേഷം പ്രചരിപ്പിക്കാനുള്ള ചില ശ്രമങ്ങളെക്കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു. കേരളം മതനിരപേക്ഷതയുടെ നാടാണ്. എന്നാല്‍ ഇത് ഇല്ലാതാക്കാനുള്ളശ്രമം പലയിടത്ത് നിന്നും നടക്കുന്നുണ്ട്. അതിനെ എല്ലാവരും ഒറ്റക്കെട്ടായി ചെറുത്ത് തോൽപ്പിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News