ഡെങ്കിപ്പനി ബാധിച്ച വിദേശിയെ എറണാകുളം ഫോർട്ട് കൊച്ചിയിൽ മരിച്ച നിലയിൽ കണ്ടെത്തി

death

എറണാകുളം ഫോർട്ട് കൊച്ചിയിൽ വിനോദസഞ്ചാരിയെ മരിച്ച നിലയിൽ കണ്ടെത്തി. അയർലൻഡ് സ്വദേശി ഹോളോവെൻകോ റൈസാഡ് (75) ആണ് മരിച്ചത്. പനിയെ തുടർന്ന് വെള്ളിയാഴ്ച ഫോർട്ട്‌ കൊച്ചി താലൂക്ക് ആശുപത്രിയിൽ പരിശോധന നടത്തിയിരുന്നു. ശനിയാഴ്ചയാണ് ഡെങ്കിപ്പനിയാണെന്ന ഫലം വന്നത്. ഇന്ന് രാവിലെ ഹോം സ്റ്റേ അധികൃതർ മുറിയിൽ എത്തിയപ്പോൾ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഈ മാസം 15നാണ് ഗോവയിൽ നിന്നും ഫോർട്ട് കൊച്ചിയിലേക്ക് അയർലൻഡ് സ്വദേശി എത്തിയത്.

പത്ത് ദിവസങ്ങൾക്ക് മുമ്പാണ് ഇയാൾ വിനോദസഞ്ചാരത്തിനായി കൊച്ചിയിലെത്തിയത്. ഇതിന് മുമ്പ് കേരളത്തിലെ പല സ്ഥലങ്ങളും സന്ദർശിച്ചിട്ടാണ് കൊച്ചിയിലെത്തിയതെന്നാണ് ലഭിക്കുന്ന വിവരം. ഇതിനിടെ ഇക്കഴിഞ്ഞ ശനിയാഴ്ച ഇയാൾക്ക് ഡെങ്കിപ്പനി സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. മരിച്ച ഹോളവെൻകോയുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരികയാണ്. ഇയാളുടെ മൃതദേഹം നിലവിൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

News summary; Dengue – affected foreigner found dead in Ernakulam Fort Kochi

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News