ഡെങ്കിപ്പനി കേസുകൾ കൂടുന്നു; കുട്ടികളിലും? പ്രതിരോധവും പ്രതിവിധിയും

ഡോ. വിദ്യ വിമൽ

ഡെങ്കിപ്പനിക്ക് പടരാൻ സഹായിക്കുന്നത് ഡെങ്കി വൈറസ് വഹിക്കുന്ന ഈഡിസ് ഈജിപ്തി കൊതുകുകളാണ്. ടൈഗർ മോസ്കിറ്റോ എന്ന പേരിൽ അറിയപ്പെടുന്ന ഇവയുടെ കാലുകളിൽ കറുപ്പും വെളുപ്പും കലർന്ന വരകൾ കാണാം. അസുഖം തടയാൻ നാം ശ്രദ്ധിക്കേണ്ടത് വീട്ടിൽ നിന്നും തന്നെ തുടങ്ങണം. Flavi വൈറസ് വിഭാഗത്തിൽപ്പെട്ട 4 നാലുതരം ഡെങ്കി വൈറസ് ആണ് രോഗകാരണം. വൈറസ് ബാധിച്ച കൊതുക് ഒരു വ്യക്തിയെ കടിച്ചു കഴിഞ്ഞാൽ വൈറസ് മനുഷ്യ ശരീരത്തിൽ രണ്ടാഴ്ച വരെ ഉണ്ടാകും. ഈ സമയം 2 മുതൽ 10 ദിവസത്തിനുള്ളിൽ രോഗാണു ബാധിച്ച ആളിൽ രോഗലക്ഷണങ്ങൾ തുടങ്ങും. പിന്നീട് ആ വ്യക്തിയിൽ മറ്റൊരു കൊതുക് ഡെങ്കി വൈറസ് വഹിച്ച് മറ്റൊരാളിലേക്ക് പടർത്തും.

1. കുട്ടികളിൽ ഡെങ്കിപ്പനി ലക്ഷണങ്ങൾ എന്താണ്?

കുട്ടികളിൽ കഠിനമായ പനി, തലവേദന, കണ്ണിനു പുറകിൽ വേദന, ദേഹം വേദന, ദേഹത്ത് ചുവന്ന കുരുക്കൾ(rash), ഓക്കാനം ഛർദ്ദിൽ എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങൾ. അസ്ഥി നുറുങ്ങുന്ന പോലെ കഠിനമായ ദേഹം വേദനയാണ് ഡെങ്കിപ്പനി ബാധിതരിൽ കാണാറ്.Break bone fever എന്നാണ് അതിനാൽ ഡെങ്കിപ്പനിയെ പറയുക.

2. ഡെങ്കിപ്പനി കണ്ടുപിടിക്കുവാൻ എപ്പോഴാണ് രക്തപരിശോധന ചെയ്യേണ്ടത്?

പനി തുടങ്ങുമ്പോൾ ഉടനെ ഭയപ്പെട്ട് ടെസ്റ്റ് ചെയ്യേണ്ട ആവശ്യമില്ല. പനിക്ക് മരുന്ന് കൊടുക്കുകയും കഴിഞ്ഞ കഠിനമായ രണ്ടു ദിവസം കഴിഞ്ഞു കഠിനമായ പനി നിലനിൽക്കുന്നുണ്ടെങ്കിൽ മൂന്നാംദിവസം രക്തപരിശോധന ചെയ്ത് ഉറപ്പ് വരുത്താവുന്നതാണ്.

3. എന്തൊക്കെയാണ് ഡെങ്കിപ്പനി കണ്ടുപിടിക്കുന്നതിനുള്ള പരിശോധനകൾ?

ഡെങ്കിപ്പനി എന്ന് കേൾക്കുമ്പോൾ എല്ലാവരും ഭയപ്പെടുക പ്ലേറ്റ്ലറ്റ് കൗണ്ട് കുറയുന്നതിനാൽ ആണ്. ഡെങ്കിപ്പനി ബാധിച്ച് മൂന്നു ദിവസം കഴിഞ്ഞിട്ടാണ് പ്ലേറ്റ്ലെറ്റ് കൗണ്ട് കുറയുന്നത്.DengueNS1 antigen test, Dengue Igm Antibody test എന്നീ രക്‌തപരിശോധനയിലൂടെ രോഗനിർണയം ഉറപ്പിക്കാം.ആദ്യ അഞ്ചുദിവസത്തിനുള്ളിൽ Dengue Ns1 പരിശോധനയും അഞ്ചു ദിവസത്തിനു ശേഷം Dengue igm ആന്റിബോഡി പരിശോധനയും ആണ് ചെയ്യേണ്ടത് രോഗം കണ്ടുപിടിക്കുവാൻ.

4. എപ്പോഴാണ് ഡെങ്കിപ്പനി ബാധിച്ച് കുട്ടിയെ ആശുപത്രിയിൽ കാണിക്കേണ്ടത്?

ഡെങ്കി പനിബാധിച്ച എല്ലാ കുട്ടികളിലും ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ ഇവയാണ്.

# തുടർച്ചയായ ഛർദിൽ
# കഠിനമായ വയറുവേദന

#വയറിനുള്ളിൽ നീർക്കെട്ട് #അമിതക്ഷീണം
# പെരുമാറ്റത്തിലെ അസ്വസ്ഥതകൾ
# വായ്ക്കുള്ളിലെ ബ്ലീഡിങ്
#വളരെ പെട്ടെന്ന് കുറയുന്ന പ്ലേറ്റ്ലറ്റ് കൗണ്ട്
# ശരീരത്തിൽ petechia( ചുവന്ന കുത്തു പോലെപാടുകൾ )
#ശ്വാസംമുട്ടൽ #നെഞ്ചുവേദന
# കരൾ വീക്കം
# ബോധക്ഷയം മയക്കം
# ബിപി കുറയുകയും കാലുകൾ തണുത്ത് മരവിച്ച്(shock ) എന്ന
അവസ്ഥ
# മലത്തിൽ കറുപ്പ് കാണുക
# മൂത്രത്തിന്റെ അളവ് കുറയുക.
മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുകയാണെങ്കിൽ കുട്ടിയെ ഉടനെ തന്നെ ശിശുരോഗ വിദഗ്ധനെ കാണിക്കേണ്ടതാണ്. കുട്ടിക്ക് ആശുപത്രി ചികിത്സയും ആവശ്യമായിവരും.

5. ഡെങ്കി പ്പനി ചികിത്സ എങ്ങനെ?

സാധാരണ ഗുരുതര ലക്ഷണം ഇല്ലാത്ത എല്ലാ ഡെങ്കിപ്പനിയും വീട്ടിൽ ചികിത്സിക്കാവുന്നതാണ്. ആവശ്യത്തിന് rest ഇഷ്ടംപോലെ fluids ഡോക്ടറുടെ നിർദ്ദേശാനുസരണം നൽകാവുന്നതാണ്. ആന്റിബയോട്ടിക് മരുന്നിന് ആവശ്യമില്ല. രുചിയുള്ളതും എളുപ്പത്തിൽ ദഹിക്കുന്നതും ആയ ഭക്ഷണം നൽകുക. വീട്ടിൽ ചികിത്സയിൽ കഴിയുന്ന കുട്ടിയും കൃത്യമായ തുടർ രക്തപരിശോധന നടത്തണം.( Hb, Pcv, platelet count).
6. കുട്ടിയുടെ പ്ലേറ്റ് കൗണ്ട് കൂട്ടാൻ എന്ത് മരുന്ന് അല്ലെങ്കിൽ ഭക്ഷണം നൽകാം?
മൂന്നാം ദിവസം മുതൽ കുറയുന്ന platelet count 7 മുതൽ 9 ദിവസത്തിനുള്ളിൽ സാധാരണ നിലയിലാകും.Platelet count കുറയുമ്പോൾ പല മാതാപിതാക്കളും പേടിക്കും. മറ്റ് മരുന്നുകളും ഭക്ഷണങ്ങളും തേടാറുണ്ട്. അതൊന്നും കുട്ടിക്ക് ഗുണകരമല്ല. കാര്യമായ അളവിൽ പ്ലേറ്റ്ലെറ്റ് കൗണ്ട് കുറയുന്നു എങ്കിൽ Platelet concentrate)ആണ് നൽകുക. (രക്തത്തിൽ നിന്നും വേർതിരിച്ച് ശേഖരിക്കുന്നത് ആണിവ).

7.മഴക്കാലത്ത് ഡെങ്കിപ്പനി തടയുവാൻ ഇവ ശ്രദ്ധിക്കുക

* കുഞ്ഞുങ്ങളെ കൊതുകുകടി ഏൽക്കാതിരിക്കാൻ നീളമുള്ള വസ്ത്രങ്ങൾ ധരിപ്പിക്കുക
* repellants ഉപയോഗിക്കാം
* വീടും പരിസരവും ശുചിയായി സൂക്ഷിക്കുക
* വെള്ളം കെട്ടിനിൽക്കാൻ ഇടയുള്ള സാഹചര്യം ഒഴിവാക്കുക
* ആഴ്ചയിലൊരു ദിവസം ഡ്രൈഡേ ആചരിക്കുക
8. ഡെങ്കി വാക്സിൻ സുരക്ഷ നൽകുമോ?
Dengue vaccine( dengvaxia) dengue virus 4തരം വൈറസിനെതിരെ യും സുരക്ഷാ നൽകുന്നു.ഡെങ്കി വന്ന് പോയെന്ന് രക്തപരിശോധനയിൽ ഉറപ്പുള്ള ആളുകളിൽ(seropositive) മാത്രമേ വാക്സിൻ നൽകു. അല്ലാത്ത വ്യക്തി(seronegative) വാക്സിൻ എടുക്കുന്നത് കൂടുതൽ മാരകമായ രീതിയിൽഡെങ്കി ഇൻഫെക്ഷൻ കിട്ടുവാൻ സാധ്യത കൂടുന്നു. 9-16 വയസുവരെയുള്ള കുട്ടികളിൽഡെങ്കി സാധ്യത പ്രദേശങ്ങളിൽ ജീവിക്കുന്ന കുട്ടികളിൽUS FDA അനുവാദം നൽകി കഴിഞ്ഞു.

9.ഒരിക്കൽ ഡെങ്കി പ്പനി വന്നാൽ വീണ്ടും വന്നാൽ മാരകം ആകുമോ?

നാല് തരം വൈറസ് ഉണ്ട് ഒരിക്കൽ ഡെങ്കിപ്പനി ഒരുതരം വൈറസ് ബാധിച്ച ആളിനെ വീണ്ടും വരുമ്പോൾ മാരകമായ അതുമല്ലെങ്കിൽ കൂടുതൽ തീവ്രമായി വരാൻ സാധ്യതയുണ്ട്.
10. ഡെങ്കിപ്പനി ഒരിക്കൽ വന്ന കുട്ടികളുടെ രോഗപ്രതിരോധ ശേഷിയെ ബാധിക്കുമോ?
ഡെങ്കിപ്പനി വരുന്ന കുട്ടികളിൽ ഏതൊരു വൈറൽ ഇൻഫെക്ഷൻ ഉം പോലെ യുള്ളൂ. ഭാവിയിൽ കുട്ടികൾക്ക് രോഗപ്രതിരോധ ശേഷിയെ ബാധിക്കുന്ന ആരോഗ്യപ്രശ്നവും അതിനാൽ ഉണ്ടാവുകയില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News