വെനസ്വലയിലെ വേൾഡ് പാർലമെൻ്ററി ഫോറത്തിൽ പങ്കെടുക്കാൻ ഡോ വി ശിവദാസൻ എംപിക്ക് യാത്രാനുമതി നിഷേധിച്ച് വിദേശകാര്യ മന്ത്രാലയം. ഫാസിസത്തിനെതിരായ ഐക്യമായിരുന്നു ഫോറത്തിലെ പ്രധാന അജണ്ട. യാതൊരു കാരണവുമില്ലാതെയാണ് യാത്ര വിലക്കിയത്. ജനാധിപത്യ രാജ്യത്ത് ഇത്തരം തീരുമാനം പാടില്ലാത്തതാണെന്ന് ഡോ വി ശിവദാസൻ എംപി.
ഇന്ത്യയുടെ ചരിത്രത്തിൽ തന്നെ വെനസ്വലയുടെ ക്ഷണം നിരസിച്ചിട്ടില്ല. ജനാധിപത്യ പരിപാടികളിൽ പങ്കെടുക്കുന്നത് തടയുന്നത് പ്രതിഷേധാർഹമാണ്. യാത്രയ്ക്കായി എഫ് സി ആര്‍ എ ക്ലിയറൻസ് എടുത്തിരുന്നു. തികച്ചും നിയമപരമായിട്ടാണ് യാത്രാനുമതി തേടിയത് എന്നാൽ പൊളിറ്റിക്കൽ ക്ലിയറൻസ് നിക്ഷേധിക്കുകയായിരുന്നുവെന്നും ഡോ വി ശിവദാസൻ എംപി. പറഞ്ഞു.
നവംബര്‍ നാല് മുതല്‍ ആറ് വരെ വെനസ്വലയില്‍ നടക്കുന്ന വേള്‍ഡ് പാര്‍ലമെന്ററി ഫോറത്തില്‍ പങ്കെടുക്കാനായിരുന്നു ഡോ. വി ശിവദാസന്‍ എംപിക്ക് ക്ഷണം ലഭിച്ചത്. ലോകത്ത് വര്‍ദ്ധിച്ചുവരുന്ന ഫാസിസത്തെക്കുറിച്ചുളള ഐക്യമായിരുന്നു ഫോറത്തിലെ പ്രധാന അജണ്ട. യാത്രാനുമതി നിഷേധിച്ചത് ചൂണ്ടിക്കാട്ടി വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന് കത്തയച്ചതായി ശിവദാസന്‍ എംപി പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here