ഭര്‍ത്താവിന്‌ ശാരീരിക ബന്ധം നിഷേധിക്കുന്നത് ക്രൂരത; വിവാഹമോചനത്തിന് അനുമതി നൽകി കോടതി

വിവാഹത്തിന് ശേഷം ശാരീരിക ബന്ധം നിഷേധിക്കുന്നത് ക്രൂരതയാണെന്നും ഇത് വിവാഹമോചനത്തിന് കാരണമാണെന്നും മധ്യപ്രദേശ് ഹൈക്കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ ഷീല്‍ നാഗുവും വിനയ് സറഫും ഉള്‍പ്പെട്ട ബെഞ്ചാണ് ഭര്‍ത്താവിന് വിവാഹമോചനത്തിന് അനുമതി നൽകിയത്. ഇരുവരുടെയും വിവാഹം കഴിഞ്ഞത് 2006 ജൂലൈയിലാണ്. വിവാഹത്തിന് ശേഷം ഭാര്യ ശാരീരിക ബന്ധം നിഷേധിക്കുന്നു എന്നായിരുന്നു ഭർത്താവ് നൽകിയ ഹർജി.

Also read:കൊളസ്‌ട്രോൾ മൂലം ടെൻഷൻ അനുഭവിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്താം ഈ പച്ചക്കറികൾ

അതേസമയം, യുവതി മറ്റൊരാളുമായി പ്രണയത്തിലാണെന്നും തങ്ങളെ ഒന്നിപ്പിക്കാന്‍ ഭര്‍ത്താവിനോട് ആവശ്യപ്പെട്ടിരുന്നതായും യുവതി തന്നെ പറഞ്ഞു. വിവാഹം കഴിഞ്ഞ മാസം തന്നെ യുവതി യുഎസിലേക്ക് പോയെന്നും ഭര്‍ത്താവ് നല്‍കിയ ഹര്‍ജിയില്‍ പറയുന്നുണ്ട്.

Also read:കാസര്‍ഗോഡ് പാലക്കുന്ന് നിര്‍മാണ തൊഴിലാളി ട്രെയിന്‍ തട്ടി മരിച്ചു

ഭോപ്പാലിലെ കുടുംബ കോടതിയില്‍ 2011ല്‍ വിവാഹമോചനം ആവശ്യപ്പെട്ട് ഭര്‍ത്താവ് അപേക്ഷ നല്‍കി. 2014 ല്‍ കുടുംബകോടതി ഹര്‍ജി തള്ളുകയായിരുന്നു. അതേത്തുടർന്ന് യുവാവ് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുകയായിരുന്നു. സാധുവായ കാരണമോ ശാരീരിക പ്രശ്‌നങ്ങളോ ഇല്ലെങ്കില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് വിലക്കുന്നത് മാനസിക ക്രൂരതയാണെന്നായിരുന്നു കോടതിയുടെ നിരീക്ഷണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News