ചൂട് പൂരി കിട്ടണം, കല്യാണ വീട്ടിൽ കല്ലേറും കൂട്ടത്തല്ലും

ജാർഖണ്ഡിലെ ഗിരിദിഹിൽ നടന്ന വിവാഹച്ചടങ്ങിനിടെ കൂട്ടത്തല്ലും കല്ലേറും. ചൊവ്വാഴ്ച മുഫാസിൽ താണ പരിധിയിലെ പട്ടരോടി പ്രദേശത്ത് ശങ്കർ യാദവ് എന്നയാളുടെ വിവാഹത്തലേന്നുള്ള വിരുന്നിലാണ് ക്ഷണിക്കപ്പെടാത്ത ഒരു കൂട്ടം യുവാക്കളെത്തി കോലാഹലം സൃഷ്ടിച്ചത്.

ഭക്ഷണത്തെച്ചൊല്ലിയുള്ള തർക്കത്തെ തുടർന്നാണ് സംഘർഷമുണ്ടായതെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നു. പുലർച്ചെ രണ്ട് മണിയോടെ യുവാക്കളുടെ കൂട്ടത്തിലുള്ള ഒരാളാണ് ചൂടുള്ള പൂരി ആവശ്യപ്പെട്ടുകൊണ്ട് തർക്കത്തിന് തുടക്കമിട്ടതെന്നാണ് റിപ്പോർട്ട്. തുടർന്ന് പുറത്തു നിന്ന് മറ്റു കുറച്ച് യുവാക്കളെ വിളിച്ചുവരുത്തി വാക്കേറ്റവും കല്ലേറും തുടങ്ങുകയായിരുന്നു.

സ്ഥിതിഗതികൾ വഷളായതോടെ കല്ലേറും ഗുണ്ടായിസവും ഉണ്ടായതായും നാലോളം പേർക്ക് പരുക്കേറ്റതായും വിവരമുണ്ട്. വിവരമറിഞ്ഞ് പൊലീസ് സംഘം സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കി. പ്രശ്നത്തിന് തുടക്കമിട്ട യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പരുക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പൊലീസ് കേസെടുത്ത് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News