ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചു; ബിജെപി നേതാവ് ഹര്‍ഷ വര്‍ധന്‍ രാഷ്ട്രീയം വിടുന്നു

ലോക്സഭ തിരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതിന് പിന്നാലെ പാര്‍ട്ടി വിടുന്നതായി പ്രഖ്യാപിച്ച് ബിജെപിയുടെ മുതിര്‍ന്ന നേതാവ് ഡോ. ഹര്‍ഷ് വര്‍ധന്‍. രാഷ്ട്രീയ ജീവിതം മതിയാക്കുന്നുവെന്നും ഹര്‍ഷ് വര്‍ധന്‍ എക്‌സില്‍ പോസ്റ്റ് ചെയ്തു. ചാന്ദ്നി ചൗക്കില്‍നിന്നുള്ള സിറ്റിങ് എംപിയാണ് മുന്‍ കേന്ദ്രമന്ത്രികൂടിയായ ഹര്‍ഷ് വര്‍ധന്‍. അതിനിടെ മത്സരിക്കാനില്ലെന്ന് ബംഗാളിലെ അസനന്‍സോളില്‍നിന്നുള്ള ബിജെപി സ്ഥാനാര്‍ഥി പവന്‍ സിങ് എക്‌സില്‍ പോസ്റ്റ് ചെയ്തു.

ദില്ലിയില്‍ ഹര്‍ഷ് വര്‍ധന്‍, മീനാക്ഷി ലേഖിയടക്കം പ്രമുഖര്‍ക്ക് സീറ്റ് നിഷേധിച്ചാണ് ബിജെപി ഇന്നലെ ആദ്യഘട്ട സ്ഥാനാര്‍ഥിപ്പട്ടിക പുറത്തിറക്കിയത്. ചാന്ദ്നി ചൗക്കില്‍നിന്നുള്ള സിറ്റിങ് എംപിയാണ് ഹര്‍ഷ വര്‍ധന്‍’ എന്നാല്‍ ചാന്ദ്‌നി ചൗക്കില്‍ 2024ലേക്ക് പാര്‍ട്ടി കണ്ടെത്തിയത് വ്യാപാരി നേതാവായ പ്രവീണ്‍ ഖണ്ഡേല്‍വാളിനെയാണ്. ബിജെപി രാഷ്ട്രീയത്തില്‍ ഇനി ഭാവിയില്ലെന്ന് വ്യക്തമായതോടെയാണ് മുന്‍ കേന്ദ്ര ആരോഗ്യമന്ത്രി കൂടിയായ ഹര്‍ഷ് വര്‍ധന്‍ പാര്‍ട്ടി വിടുന്നത്. ഡോക്ടറായ ഹര്‍ഷ വര്‍ധന്‍ ഇനി കൃഷ്ണ നഗറിലെ ഇഎന്‍ടി ക്ലിനിക്കിലുണ്ടാകുമെന്നും എക്‌സില്‍ പോസ്റ്റ് ചെയ്തു.

Also Read: ബിജെപി നൽകിയ സീറ്റ് നിരസിച്ച് ഗായകൻ

33 വര്‍ഷത്തെ രാഷ്ട്രീയജീവിതം. തുടര്‍ച്ചയായി അഞ്ച് തവണ കൃഷ്ണനഗറില്‍നിന്നുള്ള എംഎല്‍എ. ദില്ലി സര്‍ക്കാരില്‍ ആരോഗ്യവും വിദ്യാഭ്യാസവും കൈകാര്യം ചെയ്തു. 2014 മുതല്‍ 2021 വരെ കേന്ദ്ര ആരോഗ്യമന്ത്രിയായിരുന്നു. അതിനിടെ, മല്‍സരിക്കാനില്ലെന്ന് ബംഗാളിലെ അസനന്‍സോളില്‍നിന്നുള്ള ബിജെപി സ്ഥാനാര്‍ഥി പവന്‍ സിങ് എക്‌സില്‍ പോസ്റ്റ് ചെയ്തു. അപ്രതീക്ഷിതമായിട്ടായിരുന്നു ഇന്നലെ ബിജെപി കേന്ദ്രനേതൃത്വം പവന്‍ സിങ്ങിനെ സ്ഥാനാര്‍ഥിയായിട്ട് പ്രഖ്യാപിച്ചിരുന്നത്. ലോക്സഭ തിരഞ്ഞെടുപ്പില്‍ മാത്സരിക്കാനായി ബി ജെ പി നല്‍കിയ സീറ്റ് വേണ്ടെന്ന് ബോജ്പുരി നടനും ഗായകനുമായ പവന്‍ സിങ് വ്യക്തമാക്കി. സീറ്റ് ലഭിക്കില്ലെന്ന് ഉറപ്പായതോടെ രാഷ്ട്രീയം വിടുന്നതായി. പ്രഖ്യാപിച്ച് ബി ജെ പി എം പിമാരായ ഗൗതം ഗംഭീറും ജയ്ന്ത് സിന്‍ഹയും കഴിഞ്ഞ ദിവസം രംഗത്ത് എത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News