നാല് വയസ്സുകാരിയായ മകൾക്കൊപ്പം കിടക്കുമ്പോൾ ലൈംഗികാവശ്യം നിരസിച്ചു; ഭാര്യയെ അരുംകൊല ചെയ്ത് ഭർത്താവ്

ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറത്ത് ഏലംകുളത്തെ പൂത്രോടി കുഞ്ഞലവിയുടെയും നഫീസയുടെയും മകൾ ഫാത്തിമ ഫഹ്നയാണ് കൊല്ലപ്പെട്ടത്. മണ്ണാർക്കാട് പള്ളിക്കുന്ന് ആവണക്കുന്ന് സ്വദേശി പാറപ്പുറവൻ മുഹമ്മദ് റഫീഖ് ആണ് അറസ്റ്റിലായത്.

ശനിയാഴ്ച രാത്രി ഏലംകുളത്തെ സ്വന്തം വീട്ടിൽ,​ ഭർത്താവിനും നാലുവയസുകാരി മകൾക്കുമൊപ്പം ഉറങ്ങാൻ കിടന്നതായിരുന്നു ഫഹ്ന. ലൈംഗികാവശ്യം നിരാകരിച്ചതിനെ തുടർന്ന് പ്രകോപിതനായ ഇയാൾ പരപുരുഷ ബന്ധം ആരോപിച്ച് മർദിക്കുകയായിരുന്നു.

Also Read: നര്‍മ്മദാ നദിയുടെ മുകളിലൂടെ നടന്ന് സ്ത്രീ; ദേവിയെന്ന് ജനം

അർദ്ധരാത്രിയോടെ മുറിയിൽ നിന്നും ഒച്ചയും ബഹളവും കേട്ട് അടുത്തുള്ള റൂമിൽ കിടന്നുറങ്ങുകയായിരുന്ന ഫഹ്നയുടെ മാതാവ് ചെന്ന് നോക്കിയപ്പോൾ വീട്ടിൽ നിന്ന് ഓടിപ്പോകുന്ന റഫീഖിനെ കണ്ടു. ഉടൻ പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കട്ടിലിൽ കെട്ടിയിട്ട് വായിൽ തുണി തിരുകിയ നിലയിലാണ് ഫഹ്നയെ കണ്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News