ഡോ. വി ശിവദാസന്‍ എംപിക്ക് യാത്രാനുമതി നിഷേധിച്ച സംഭവം; അപലപിച്ച് സിപിഐഎം പോളിറ്റ് ബ്യൂറോ

dr sivadasan mp

വെനസ്വേലയിൽ നടക്കുന്ന ഫാസിസത്തിനെതിരായ ലോക പാർലമെന്‍ററി ഫോറത്തിൽ പങ്കെടുക്കാൻ ഡോ. വി ശിവദാസൻ എംപിക്ക് യാത്രാനുമതി നിഷേധിച്ച കേന്ദ്രസർക്കാർ നടപടിയെ അപലപിച്ച് സിപിഐഎം പോളിറ്റ് ബ്യൂറോ. ഭരണകക്ഷിക്ക് എതിരായ ശബ്ദത്തെ അടിച്ചമര്‍ത്താനുള്ള ശ്രമമാണിതെന്നും കേന്ദ്രസര്‍ക്കാരിന്‍റേത് രാഷ്ട്രീയ വിവേചന നയമാണെന്നും പോളിറ്റ് ബ്യൂറോ പത്രക്കുറിപ്പിൽ വ്യക്തമാക്കി. പാര്‍ലമെന്‍റ് അംഗമെന്ന നിലയിലുള്ള അവകാശങ്ങള്‍ ലംഘിച്ചത് അങ്ങേയറ്റം ഖേദകരമാണെന്നും എല്ലാ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കും അവരുടെ പാര്‍ലമെന്‍റ് അംഗങ്ങള്‍ക്കും ആശങ്കയുണ്ടാക്കുന്ന തീരുമാനമാണെന്നും പ്രസ്താവനയിൽ പറയുന്നു.

ALSO READ; ഡോ. വി ശിവദാസൻ എംപിക്ക് യാത്രാനുമതി നിഷേധിച്ച കേന്ദ്രസർക്കാർ നടപടി പ്രതിഷേധാർഹവും ജനാധിപത്യ വിരുദ്ധവുമെന്ന് ഡിവൈഎഫ്ഐ

അതേ സമയം ഡോ. വി ശിവദാസൻ എംപിക്ക് യാത്രാനുമതി നിഷേധിച്ച കേന്ദ്രസർക്കാർ നടപടി പ്രതിഷേധാർഹവും ജനാധിപത്യ വിരുദ്ധവുമെന്ന് ഡിവൈഎഫ്ഐ കേരള സംസ്ഥാന സെക്രട്ടറിയേറ്റ്. ഇന്ത്യയും വെനസ്വേലയും ചേരിചേരാ പ്രസ്ഥാനത്തിൽ അംഗങ്ങളാണ്. രണ്ട് രാജ്യങ്ങളും തമ്മിൽ നല്ല ബന്ധം തുടർന്നു വരുന്നതും നിരവധി അന്താരാഷ്ട്ര ഫ്ലാറ്റ്ഫോമുകളിൽ ഒരുമിച്ചു നിൽക്കുകയും ചെയ്യുന്ന രാജ്യങ്ങളാണ്. എന്നിട്ടും യാത്രാനുമതി നിഷേധിച്ചതിന് കാരണം, ഇന്ത്യൻ ഭരണകൂടത്തിന്‍റെ വർഗ്ഗീയ-ഫാസിസ്റ്റ് സ്വഭാവം ഇത്തരം അന്താരാഷ്ട്ര വേദികളിൽ തുറന്നു കാട്ടപ്പെടുമോ എന്ന നരേന്ദ്രമോദി സർക്കാറിന്‍റെ ഭയമാണെന്നും ഡിവൈഎഫ്ഐ പ്രതിഷേധക്കുറിപ്പിൽ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News