ആടുജീവിതം സിനിമയ്ക്ക് വേണ്ടി ബ്ലെസിയും അണിയറപ്രവത്തകരും നേരിട്ട ബുദ്ധിമുട്ടുകൾ വലിയ രീതിയിൽ സമൂഹ മാധ്യമങ്ങളിൽ ചർച്ചയായിരുന്നു. ഒരു ഷോട്ട് എടുക്കാൻ വേണ്ടി മാത്രം എട്ട് ദിവസത്തോളം മരുഭൂമിയിൽ കാത്തുനിന്നതുമെല്ലാം ബ്ലെസിയും അണിയറപ്രവർത്തകരും അഭിമുഖങ്ങളിലും മറ്റും വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ ജോർദാൻ മരുഭൂമിയിൽ ദിവസങ്ങളോളം നീണ്ട് നിന്നെടുത്ത ചില ദൃശ്യങ്ങൾ അടങ്ങുന്ന മറ്റൊരു സിനിമയാണ് ചർച്ചയാകുന്നത്.
ബ്രഹ്മാണ്ഡ ഹോളിവുഡ് ചിത്രം ഡ്യൂണിന്റെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണവും ജോര്‍ദനിലെ വാദി റം മരുഭൂമിയിലായിരുന്നു. ഡ്യൂണിന്റെ സംവിധായകന്‍ ഡെന്നിസ് വില്ലന്യൂവും വിഖ്യാത സംവിധായകന്‍ സ്റ്റീവന്‍ സ്പീല്‍ബര്‍ഗും തമ്മിലുള്ള സംഭാഷണത്തിലാണ് ഒരു ഷോട്ടിനായി എട്ട് ദിവസം വരെ കാത്തിരുന്ന കഥ ഡെന്നിസ് പറഞ്ഞത്. ഈ ഭാഗമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നത്.
‘ഡ്യൂണില്‍ എല്ലാവരും ചര്‍ച്ച ചെയ്ത തിമോത്തി ഷാര്‍ലറ്റും സെന്‍ഡായയും മരുഭൂമിയില്‍ ഒന്നിച്ചിരിക്കുന്ന ഷോട്ടിനാണ് ഏറ്റവും കൂടുതല്‍ ദിവസം കാത്തിരിക്കേണ്ടി വന്നത്. മരുഭൂമിയില്‍ വൈകുന്നേര സമയങ്ങളില്‍ വരുന്ന ലൈറ്റിന് വേണ്ടിയാണ് കൂടുതല്‍ കാത്തിരിക്കാറുള്ളത്. എട്ട് ദിവസം കൊണ്ടാണ് ആ ഷോട്ട് എടുത്തത്’, വില്ലന്യൂ പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here