സിംഹാസനം സ്വമേധയാ ഉപേക്ഷിച്ച് മാര്‍ഗ്രേത രാജ്ഞി; പുതിയ ഡെൻമാർക്ക്‌ രാജാവ്‌ ഫ്രെഡറിക്‌ പത്താമൻ

ഡെൻമാർക്ക്‌ രാജാവായി അധികാരമേറ്റ്‌ മകൻ ഫ്രെഡറിക്‌ പത്താമൻ. അധികാരമൊഴിയുന്ന ഡെൻമാർക്ക്‌ രാജ്ഞി മാര്‍ഗ്രേത രണ്ടിന്റെ മകനാണ് ഫ്രെഡറിക്‌. രാജ്ഞി സ്ഥാനമൊഴിഞ്ഞ രേഖയിൽ ഒപ്പുവെച്ച് അധികം വൈകാതെ തന്നെ പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്‌സൻ കൊട്ടാരത്തിന്റെ ബാൽക്കണിയിൽ നിന്ന് ഫ്രെഡറികിനെ രാജാവായി പ്രഖ്യാപിച്ചു.

ALSO READ: മനുഷ്യ ചങ്ങലയില്‍ അണിചേരാന്‍ സാഹിത്യകാരന്‍ സച്ചിദാനന്ദനും

ഇനി ഡെൻമാർക്കിന് രണ്ട് രാജ്ഞിമാരാണുണ്ടാവുക. മാര്‍ഗ്രേത തന്റെ പദവി നിലനിർത്തുക തന്നെ ചെയ്യും. ഫ്രെഡറിക്കിന്റെ ഓസ്‌ട്രേലിയക്കാരിയായ ഭാര്യ മേരി ഡൊണാൾഡ്സണും രാജ്ഞിയായി. മാര്‍ഗ്രേത സ്ഥാനമൊഴിയുന്നതായി പ്രഖ്യാപിച്ചത്‌ പുതുവത്സര ദിനത്തിലാണ്‌. 1972ൽ അച്ഛനും രാജാവുമായിരുന്ന ഫ്രഡറിക് ഒമ്പതാമന്റെ മരണത്തിന് പിന്നാലെയാണ് മാര്‍ഗ്രേത രണ്ട്‌, ഡെന്മാര്‍ക്കിന്റെ രാജ്ഞിയാകുന്നത്. തുടര്‍ന്ന് 52 വര്‍ഷം സ്ഥാനം വഹിക്കുകയും ചെയ്തു. സിംഹാസനം സ്വമേധയാ ഉപേക്ഷിക്കുന്ന ആദ്യത്തെ ഡാനിഷ് രാജ്ഞി കൂടിയാണ് മാര്‍ഗ്രേത രണ്ട്. 900 വർഷത്തിനിടെ ആദ്യമായിട്ടാണ് ഇങ്ങനെ സംഭവിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News