ക്രിസ്ത്യന്‍ പ്രാര്‍ത്ഥനാ യോഗത്തിന് നേരെ സംഘപരിവാര്‍ ആക്രമണം; സംഭവം ഡെറാഡൂണില്‍, വീഡിയോ

ഉത്തരാഖണ്ഡിലെ ഡെറാഡൂണില്‍ ക്രിസ്ത്യന്‍ പ്രാര്‍ത്ഥനാ യോഗത്തിന് നേരെ സംഘപരിവാര്‍ ആക്രമണം. മതപരിവര്‍ത്തനം നടത്തുന്നുവെന്നാരോപിച്ചാണ് തീവ്രഹിന്ദുത്വ വാദികള്‍ സ്ത്രീകളെയും കുട്ടികളെയും അടക്കം ആക്രമിച്ചത്. പ്രാര്‍ത്ഥനാ ഹാളിലെ കുരിശ് രൂപവും സംഗീത ഉപകരണങ്ങളും അടിച്ചു തകര്‍ത്തു. സംഭവത്തില്‍ 11 പേരെ തിരിച്ചറിഞ്ഞിട്ടും യാതൊരു നടപടിയും ബിജെപി ഭരിക്കുന്ന ഉത്തരാഖണ്ഡ് സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ല.

ALSO READ: കോഴിക്കോട് മദ്യലഹരിയില്‍ അപകടയാത്ര; ബൈക്ക് ഓടിച്ച ആള്‍ക്കെതിരെ കേസ്, വീഡിയോ

ഉത്തരാഖണ്ഡിലെ ഡെറാഡൂണില്‍ ഞായറാഴ്ച നടന്ന ക്രിസ്ത്യന്‍ പ്രാര്‍ത്ഥനാ യോഗത്തിന് നേരെയാണ് സംഘപരിവാര്‍ അക്രമം അഴിച്ചുവിട്ടത്. രാജേഷ് ഭൂമി എന്ന പാസ്റ്ററുടെ വസതിയില്‍ പ്രാര്‍ത്ഥന നടക്കുന്നതിനിടെയാണ് ആക്രമണം. പത്തിലധികം വരുന്ന സംഘം പ്രാര്‍ത്ഥന നടക്കുന്ന വീട്ടിലേക്ക് അതിക്രമിച്ച് കയറി സ്ത്രീകളെയും കുട്ടികളെയും ഉള്‍പ്പെടെ ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയുമായിരുന്നു. പ്രാര്‍ത്ഥനാ ഹാളിലെ കുരിശ് രൂപവും സംഗീത ഉപകരണങ്ങളും വലിച്ചെറിഞ്ഞു നശിപ്പിച്ചു. കാവിഷാള്‍ ധരിച്ചെത്തിയ സംഘം അതിക്രമം നടത്തുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ക്രിസ്ത്യന്‍ വിശ്വാസത്തെ അവഹേളിക്കുന്ന രീതിയില്‍ സംസാരിക്കുന്നുതും കേള്‍ക്കാം. നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തുന്നുവെന്നാരോപിച്ചാണ് തീവ്ര ഹിന്ദുത്വ വാദികള്‍ അക്രമം അഴിച്ചുവിട്ടത്. ആര്‍എസ്എസ് നേതാവും മുന്‍ സൈനികനുമായ ദേവേന്ദ്ര ദോഭല്‍ എന്നയാളുടെ നേതൃത്വത്തിലുളള സംഘമാണ് അക്രമം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. 11 പ്രതികള്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തുവെന്ന് മാത്രമാണ് പൊലീസിന്റെ വിശദീകരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News