ഗുരുതര വീഴ്ച; നെയ്യാറ്റിന്‍കര ഡിഇഒ ഓഫീസില്‍ കൂട്ട സ്ഥലംമാറ്റം

ഗുരുതര വീഴ്ചകളും ഉത്തരവാദിത്വരഹിതമായ നടപടികളും കണ്ടെത്തിയതിന്‍റെ അടിസ്ഥാനത്തില്‍ നെയ്യാറ്റിന്‍കര ജില്ല വിദ്യാഭ്യാസ ഓഫീസിലെ (ഡിഇഒ) ക്ലര്‍ക്ക്, ഓഫീസ് അസിസ്റ്റന്‍റ് തസ്തികകളില്‍ ജോലിചെയ്യുന്നവരെ സ്ഥലം മാറ്റി. ഇത് സംബന്ധിക്കുന്ന വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ പൂര്‍ണ്ണ അധികാര ചുമതല വഹിക്കുന്ന അസിസ്റ്റന്‍റ് പ്രൊവിഡന്‍റ് ഫണ്ട് ഓഫീസറുടെ ഉത്തരവ് ഇന്ന് പുറത്തിറങ്ങി. നെയ്യാറ്റിന്‍കര വിദ്യാഭ്യാസ ഓഫീസിലെ ജീവനക്കാരെയും ഓഫീസിലെ പ്രവര്‍ത്തനങ്ങളെയും സംബന്ധിച്ച് ഒട്ടേറെ പരാതികള്‍ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ക്കും പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ക്കും ലഭിച്ചിരുന്നു.

ALSO READ:കോഴിക്കോട് അമീബിക്ക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു

ഇതിന്‍റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ മാര്‍ച്ച് അഞ്ചിനും മെയ് 28 നും മിന്നല്‍ പരിശോധന നടത്തിയിരുന്നു ഈ പരിശോധനയില്‍ ജീവനക്കാരുടെ ഭാഗത്ത് ഗുരുതര വീഴ്ചയും ഉത്തരവാദിത്വരഹിതമായ നടപടികളും കണ്ടെത്തിയതായി ഉത്തരവില്‍ പറയുന്നു ഇതേ തുടര്‍ന്നാണ് നടപടി ക്ലര്‍ക്ക് തസ്തികയില്‍ ജോലി ചെയ്യുന്ന 11 പേരെയും ഓഫീസറുടെ തസ്തികയിലുള്ള രണ്ടുപേരെയും ആണ് സ്ഥലം മാറ്റിയത് ഉത്തരവ് നിലവില്‍ വന്ന ഇന്ന് തന്നെ എല്ലാവരും പുതിയ ഓഫീസില്‍ പ്രവേശിക്കണമെന്ന് കര്‍ശന നിര്‍ദേശവും ഉത്തരവിലുണ്ട് അതേസമയം സ്ഥലംമാറ്റത്തില്‍ പ്രതിഷേധിച്ച് എന്‍ജിഒ അസോസിയേഷന്‍ നെയ്യാറ്റിന്‍കര ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നാളെ രാവിലെ ഡി ഇ ഓ ഓഫീസിനുമുന്നില്‍ ധര്‍ണ നടത്തും.

ALSO READ: സിഖുകാര്‍ക്കെതിരെ വിവാദ പരാമര്‍ശം; ശിവസേന നേതാവിനെ തെരുവിലിട്ടുവെട്ടി നിഹാംഗുകള്‍, ഗുരുതരാവസ്ഥയില്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News