പ്രതിരോധ കുത്തിവയ്പ്പുകൾ എടുക്കാത്തവർക്കായി പ്രത്യേക തീവ്രയജ്ഞ പരിപാടിയുമായി ആരോഗ്യവകുപ്പ്; ക്യാമ്പയിൻ നാളെ മുതൽ

പ്രതിരോധ കുത്തിവയ്പ്പുകൾ എടുക്കാത്തവർക്കായി പ്രത്യേക തീവ്രയജ്ഞ പരിപാടിയുമായി ആരോഗ്യവകുപ്പ് . തിങ്കളാഴ്ച മുതൽ ഒക്ടോബർ 14 വരെയായി മൂന്ന് ഘട്ടമായിട്ടാണ് പ്രതിരോധ കുത്തിവെപ്പുകൾ നൽകുക. അഞ്ചുവയസ്സുവരെ പ്രായമായ കുട്ടികൾക്കും ഗർഭിണികൾക്കുമായാണ് ഈ പ്രത്യേക ക്യാമ്പയിൻ സംഘടിപ്പിക്കുക.

മിഷന്‍ ഇന്ദ്രധനുഷ് തീവ്രയജ്ഞം 5.0 എന്ന പേരിലാണ് പുതിയ ക്യാമ്പയിൻ. ഏതെങ്കിലും കാരണത്താല്‍ വാക്‌സിന്‍ എടുക്കാത്തതോ ഭാഗികമായി മാത്രം എടുത്തിട്ടുള്ളതോ ആയ കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കും വാക്‌സിന്‍ നല്‍കുവാനും കൊവിഡ് മഹാമാരി മൂലം പ്രതിരോധ കുത്തിവയ്പ്പ് പരിപാടിയില്‍ ഉണ്ടായിട്ടുള്ള കുറവ് നികത്തുവാനുമായാണ് ഈ ക്യാമ്പയിൻ നടത്തുന്നത്.

Also Read: ചന്ദ്രയാന്‍ 3 ചന്ദ്രന്റെ ഭ്രമണപഥത്തില്‍

മൂന്ന് ഘട്ടങ്ങളിലായാണ് മിഷന്‍ ഇന്ദ്രധനുഷ് നടത്തുന്നത്. ഒന്നാം ഘട്ടം ആഗസ്റ്റ് 7 മുതല്‍ 12 വരെയും രണ്ടാം ഘട്ടം സെപ്റ്റംബര്‍ 11 മുതല്‍ 16 വരെയും മുന്നാം ഘട്ടം ഒക്ടോബര്‍ 9 മുതല്‍ 14 വരെയും. വാക്സിനേഷൻ കുറവായ തിരുവനന്തപുരം, എറണാകുളം, പാലക്കാട്, കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ കൂടുതല്‍ പ്രാധാന്യം നൽകാനാണ് ആരോഗ്യവകുപ്പിന്‍റെ തീരുമാനം. സംസ്ഥാനത്ത് 18,744 ഗര്‍ഭിണികളെയും 2 വയസ് വരെയുളള 61,752 കുട്ടികളെയും 2 മുതല്‍ 5 വയസ് വരെയുളള 54,83 കുട്ടികളെയുമാണ് വാക്‌സിന്‍ നല്‍കുന്നതിനായി കണ്ടെത്തിയിട്ടുള്ളത്. ഇതിനായി സംസ്ഥാനത്ത് ആകെ 10,086 കേന്ദ്രങ്ങളാണ് സജ്ജമാക്കിയിട്ടുള്ളത്.

Also Read: കാര്‍ തടഞ്ഞു നിര്‍ത്തി നാലര കോടി രൂപ കവര്‍ച്ച നടത്തിയ കേസ്; രണ്ട് പ്രതികള്‍ കൂടി അറസ്റ്റില്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News