ഡ്രൈവ് ചെയ്യുമ്പോൾ അഭ്യാസപ്രകടനങ്ങൾ നടത്തി ലൈഫൗട്ടാവുന്നത് എന്തൊരു കഷ്ടമാണ്……; മുന്നറിയിപ്പുമായി എംവിഡി

Bike Stunt

നിരത്തിൽ അഭ്യാസ പ്രകടനങ്ങൾ നടത്തുന്നവർക്ക് മുന്നറിയിപ്പുമായി മോട്ടാർ വാഹന വകുപ്പ്. അമിത വേഗതയിൽ അപകടകാരമായി വാഹനമോടിച്ചാൽ ഡ്രൈവിംഗ് ലൈസൻസ് സസ്‌പെൻഡ് ചെയ്യുമെന്നും മോട്ടാർ വാഹന വകുപ്പ് മുന്നറിയിപ്പ് നൽകുന്നു.

ഡ്രൈവ് ചെയ്തുകൊണ്ടിരിക്കുമ്പോൾ ഇത്തരത്തിൽ അഭ്യാസപ്രകടനങ്ങൾ നടത്തി ലൈഫൗട്ടാവുന്നത് എന്തൊരു കഷ്ടമാണ്…….
നന്നായി ഡ്രൈവ് ചെയ്യുന്നതിനു പകരം നിരത്തുകളിൽ വാഹനവുമായി അഭ്യാസ പ്രകടനങ്ങൾ നടത്തി ജീവിതത്തിൽ നിന്നും എന്നെന്നേക്കുമായി ഔട്ടാകുന്നത് എന്തൊരു കഷ്ടമാണ്! ഒരുപക്ഷേ ഇതിന് ഇരയാകുന്നവരെക്കാളും പതിന്മടങ്ങു ദുഃഖം അനുഭവിക്കുന്നത് അവർക്ക് പ്രിയപ്പെട്ടവരാകാം.

Also Read: ബേക്കലായാലും ആംബുലൻസിൻ്റെ ബേക്കിൽ പോയാൽ മതി; ആംബുലൻസിന് വഴി തടസ്സപ്പെടുത്തിയ കാർ ഓടിച്ചയാളുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു

MV ആക്ട് സെക്ഷൻ 189 പ്രകാരം പൊതു സ്ഥലങ്ങളിൽ റേസ് അല്ലെങ്കിൽ അമിത വേഗതയിൽ അപകടകാരമായി വാഹനമോടിച്ചാൽ ഡ്രൈവിംഗ് ലൈസൻസ് സസ്‌പെൻഷനും ആദ്യ കുറ്റത്തിന് 5000 രൂപയും അല്ലെങ്കിൽ 6 മാസത്തെ തടവും അതുമല്ലെങ്കിൽ രണ്ടും കൂടെയോ ശിക്ഷാ വിധിക്കാവുന്നതാണ്. ഇതേകുറ്റം വീണ്ടും ആവർത്തിക്കുകയാണെങ്കിൽ 10,000 രൂപാ പിഴയും ഒരു വർഷം വരെ തടവും അല്ലെങ്കിൽ രണ്ടും കൂടിയോ ശിക്ഷ ലഭിക്കാവുന്നതാണ്. ഇത്തരം കേസുകൾക്ക് മോട്ടോർ വെഹിക്കിൾ ആക്ട് 1989 സെക്ഷൻ 184, 189 പ്രകാരമാണ് കേസെടുക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News