ഭിന്നശേഷിക്കാരായ യുവകലാ പ്രതിഭകൾക്കായി ആർട്ട് ട്രൂപ്പ്; ‘റിഥം’ ആർട്ട് ട്രൂപ്പ് ആരംഭിക്കാനൊരുങ്ങി സാമൂഹികനീതി വകുപ്പ്

rhythm

സംസ്ഥാന സർക്കാരിൻ്റെ നൂറുദിന പരിപാടിയോടനുബന്ധിച്ച് സാമൂഹികനീതി വകുപ്പ് ഭിന്നശേഷിക്കാരായ യുവകലാ പ്രതിഭകൾക്കായി റിഥം എന്ന പേരിൽ ആർട്ട് ട്രൂപ്പ് ആരംഭിക്കുന്നു. ഇതിൻ്റെ ഭാഗമായി യുവ കലാപ്രതിഭകളുടെ സംസ്ഥാന ആർട്ട് ട്രൂപ്പ് ‘റിഥ’ത്തിന്റെ ലോഗോ പ്രകാശനം നടന്നു. കോട്ടയം പ്രസ്ക്ലബിൽ നടന്ന ചടങ്ങിൽ ഉന്നതവിദ്യാഭ്യാസ – സാമൂഹിക നീതി വകുപ്പു മന്ത്രി ഡോ. ആർ ബിന്ദു ലോഗോ പ്രകാശനം ചെയ്തു. ജില്ലാ സാമൂഹിക നീതി ഓഫീസർ പി പ്രദീപ്, കേരള സാമൂഹിക സുരക്ഷ മിഷൻ ജില്ലാ കോ – ഓർഡിനേറ്റർ ജോജി ജോസഫ്, എസ്ഐഡി കോ -ഓർഡിനേറ്റർ നൗഫൽ കെ മീരാൻ എന്നിവർ ചടങ്ങിൽ സന്നിഹിതരായി.

Also Read; ചേലക്കരയുടെ ചേലുകുറയില്ല; യുആർ പ്രദീപ് നാമനിർദേശ പത്രിക സമർപ്പിച്ചു

News summary; Department of Social Justice is launching an art troupe named Rhythm for differently – abled youth artists

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News