സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണത്തില്‍ പുതിയ സര്‍ക്കുലര്‍ പുറത്തിറക്കി ഗതാഗത വകുപ്പ്. നേരത്തെയിറക്കിയ ഉത്തരവില്‍ ഇളവ് വരുത്തിയാണ് പുതിയ സര്‍ക്കുലര്‍. ഡ്രൈവിങ് സ്‌കൂളുകളുടെ സമരത്തെതുടര്‍ന്നാണ് ഇളവുകള്‍ നല്‍കാന്‍ നിര്‍ദേശം നല്‍കിയത്.
പുതിയ സര്‍ക്കുലര്‍ പ്രകാരം പ്രതിദിന ടെസ്റ്റുകളുടെ എണ്ണം 30ല്‍ നിന്ന് 40 ആക്കി. വിദേശത്ത് പോകുന്നവര്‍ ഇല്ലെങ്കില്‍ ലേണേഴ്‌സ് കാലാവധി കഴിഞ്ഞവര്‍ക്ക് പരിഗണന നല്‍കാം. 15 വര്‍ഷം കാലാവധി പൂര്‍ത്തിയായ വാഹനം മാറ്റുന്നതിന് ആറുമാസത്തെ സാവകാശം നല്‍കും. ഡാഷ്‌ബോര്‍ഡ് ക്യാമറ സ്ഥാപിക്കാന്‍ മൂന്നുമാസത്തെ കാലാവധി നല്‍കും തുടങ്ങിയവയാണ് ഇളവുകള്‍.
Also Read : കൊച്ചിയിലെ നവജാത ശിശുവിന്റെ കൊലപാതകം; അമ്മയായ യുവതിയെ റിമാന്‍ഡ് ചെയ്തു
ആദ്യം റോഡ് ടെസ്റ്റ് നടത്തിയിട്ട് പിന്നീട് എച്ച് എടുക്കുക എന്ന തീരുമാനവും അംഗീകരിച്ചു. പുതിയ രീതിയില്‍ ഡ്രൈവിങ് ടെസ്റ്റ് നടത്തുന്നതിനുള്ള ഗ്രൗണ്ടും ട്രാക്കും സജ്ജമാകുന്നത് വരെ നിലവിലെ രീതിയില്‍ തന്നെ ഡ്രൈവിങ് ടെസ്റ്റ് നടത്താമെന്നും സര്‍ക്കുലറിലുണ്ട്. സര്‍ക്കുലര്‍ ഇറങ്ങിയതോടെ ഡ്രൈവിങ് ലൈസന്‍സ് ടെസ്റ്റുകള്‍ നടത്തുന്നത് വീണ്ടും പുനരാരംഭിക്കും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here