മഴക്കാലപൂർവ്വ ഒരുക്കങ്ങൾ നേരത്തെ തന്നെ തുടങ്ങിയിരുന്നു എന്ന് മന്ത്രി കെ രാജൻ. വെള്ളക്കെട്ട് പരിഹരിക്കാൻ വകുപ്പുകൾക്ക് നിർദേശം നൽകിയിട്ടുണ്ട് എന്നും യുദ്ധകാലാടിസ്ഥാനത്തിൽ നടപടി ഉണ്ടാകുമെന്നും മന്ത്രി തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.
Also read:മഴയത്ത് ചൂടോടെ കഴിക്കാം; നല്ല ക്രിസ്പ്പി ഓട്‌സ് ഉഴുന്ന് വട
‘കൂടുതൽ മഴ പെയ്തത് എറണാകുളം ജില്ലയിൽ ആണ്. മൺസൂൺ കാറ്റ് ശക്തമായി. അതിന്റെ സ്വാധീനഫലമായാണ് കേരളത്തിൽ മഴ ശക്തമായത്. മധ്യകേരളത്തിൽ നല്ല മഴ ലഭിച്ചു. സർക്കാർ സംവിധാനങ്ങൾ ഗൗരവമായി കാണണം. ഇപ്പോഴുള്ളതിനേക്കാൾ കൂടുതൽ മഴ മൺസൂൺ ആദ്യഘട്ടത്തിൽ കിട്ടിയാൽ പ്രതിസന്ധി ഉണ്ടാകും’ – മന്ത്രി പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here