മഹാരാഷ്ട്രയിലെ മന്ത്രിമാരുടെ വകുപ്പുകൾ പ്രഖ്യാപിച്ചു; മുഖ്യമന്ത്രി ഫഡ്‌നാവിസ് ആഭ്യന്തരം, അജിത് പവാർ ധനകാര്യം 

മഹാരാഷ്ട്രയിലെ പുതിയ സർക്കാർ മന്ത്രിമാരുടെ വകുപ്പുകൾ ഔദ്യോഗികമായി പ്രഖ്യാപിച്ചു.  മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനും ഉപമുഖ്യമന്ത്രിമാരായ ഏക്‌നാഥ് ഷിൻഡെയ്ക്കും അജിത് പവാറിനും പ്രധാന ചുമതലകൾ നൽകി. ഗവർണർ സി.പി.രാധാകൃഷ്ണൻ മുഖ്യമന്ത്രിക്ക് അയച്ച കത്തിലാണ് വകുപ്പുകൾ  സ്ഥിരീകരിച്ചത്.

മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ആഭ്യന്തരം, ഊർജം, നിയമം, ജുഡീഷ്യറി, പൊതുഭരണം, ഇൻഫർമേഷൻ ആൻഡ് പബ്ലിസിറ്റി എന്നിവയുൾപ്പെടെയുള്ള നിർണായക വകുപ്പുകളുടെ മേൽനോട്ടം വഹിക്കും. ഉപമുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയ്ക്ക് നഗരവികസനം, ഭവന നിർമ്മാണം, പൊതുമരാമത്ത്  എന്നിവയുടെ ചുമതല നൽകി. ഉപമുഖ്യമന്ത്രി അജിത് പവാർ ധനകാര്യ  വകുപ്പും, സംസ്ഥാന എക്സൈസും കൈകാര്യം ചെയ്യും.

മഹാരാഷ്ട്ര ബിജെപി പ്രസിഡൻ്റ് ചന്ദ്രശേഖർ ബവൻകുലെയെ റവന്യൂ വകുപ്പും ചന്ദ്രകാന്ത് പാട്ടീലിന് ഉന്നത, സാങ്കേതിക വിദ്യാഭ്യാസവും പാർലമെൻ്ററി കാര്യവും നൽകി. ഗണേഷ് നായിക് വനം വകുപ്പിൻ്റെ മേൽനോട്ടം വഹിക്കും, ദാദാ ഭൂസെ സ്കൂൾ വിദ്യാഭ്യാസം നിയന്ത്രിക്കും.

also read: അംബേദ്കർ പരാമർശം; കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെരാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കി ഇന്ത്യ സഖ്യം

മറ്റ് ശ്രദ്ധേയമായ നിയമനങ്ങളിൽ, പങ്കജ മുണ്ടെയ്ക്ക് പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാനം, മൃഗസംരക്ഷണം എന്നീ വകുപ്പുകൾ നൽകിയിട്ടുണ്ട്.  ധനഞ്ജയ് മുണ്ടെക്ക് ഭക്ഷണം, സിവിൽ സപ്ലൈസ്,  കൂടാതെ അദിതി തത്‌കരെ സ്ത്രീകളുടെയും കുട്ടികളുടെയും വികസനം കൈകാര്യം ചെയ്യും. സംസ്ഥാന നിയമസഭയുടെ ബജറ്റ് സമ്മേളനം മാർച്ച് മൂന്നിന് മുംബൈയിൽ ആരംഭിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News