നിക്ഷേപ തുക തിരിച്ചു നല്‍കുന്നില്ല; പത്തനംതിട്ട സഹകരണ ബാങ്കില്‍ കുത്തിയിരിപ്പ് പ്രതിഷേധം

പത്തനംതിട്ട സഹകരണ ബാങ്കില്‍ നിക്ഷേപ തുക തിരിച്ചു കിട്ടാത്തതില്‍ കുത്തിയിരിപ്പ് പ്രതിഷേധവുമായി നിക്ഷേപകര്‍. റോയ് ജോണ്‍ എന്ന വ്യക്തിക്ക് രണ്ടരലക്ഷം രൂപയും എ ആര്‍ സത്യപാലന് എന്നയാള്‍ക്ക് എട്ടരലക്ഷം രൂപയോളവുമാണ് ബാങ്കില്‍ നിന്നും ലഭിക്കാനുള്ളത്.

ALSO READ: പ്രണയാഭ്യര്‍ത്ഥന നിരസിച്ചു; യൂത്ത് ലീഗ് നേതാവ് ഭീഷണിപ്പെടുത്തുന്നെന്ന് എംഎസ്എഫ് സംസ്ഥാന സെക്രട്ടറിയുടെ പരാതി

എട്ടുമാസമായിട്ട് ഇവര്‍ പണത്തിനായി ബാങ്കില്‍ കയറിയിറങ്ങുകയാണ്. നിക്ഷേപം തിരികെ ലഭിക്കാത്തത്മൂലം മകന്റെ പഠനം തുടങ്ങിയെന്നും റോയി പറയുന്നു. പണം ലഭിക്കാതെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണിവര്‍. യുഡിഎഫ് ഭരണസമിതിയാണ് ബാങ്ക് ഭരിക്കുന്നത്.

അതേസമയം ബാങ്ക് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നാണ് ബാങ്ക് സെക്രട്ടറി നല്‍കിയ വിശദീകരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News