ഡെപ്യൂട്ടേഷൻ ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം

JOB

തിരുവനന്തപുരം പ്രവേശന പരീക്ഷാ കമ്മീഷണറുടെ കാര്യാലയത്തിലെ ജോയിന്റ് കമ്മീഷണർ (അക്കാദമിക്), സിസ്റ്റം മാനേജർ തസ്തികകളിലെ ഒഴിവിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനം നടത്തുന്നു.

യോഗ്യത, മറ്റ് വിവരങ്ങൾ അടങ്ങിയ വിജ്ഞാപനം www.cee-kerala.org വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സംസ്ഥാന സർക്കാർ സർവീസിലോ സ്വയംഭരണ സ്ഥാപനങ്ങളിലോ തത്തുല്യമായ തസ്തികകളിൽ ജോലി ചെയ്യുന്നവർക്ക് അപേക്ഷിക്കാം.

Also read: ഐസിഎസ്ഇ, ഐഎസ്‍സി പരീക്ഷ തീയതികൾ പ്രഖ്യാപിച്ചു

അതേസമയം, തൃശ്ശൂര്‍ ജില്ലയിലെ സര്‍ക്കാര്‍ ഹോമിയോ സ്ഥാപനങ്ങളില്‍ മെഡിക്കല്‍ ഓഫീസര്‍ തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നതിനുള്ള മുന്‍ഗണനാ പട്ടിക തയ്യാറാക്കുന്നതിനായി ഓണ്‍ലൈന്‍ പരീക്ഷ നടത്തുന്നു.

40 വയസ്സിന് താഴെയുള്ള ബി.എച്ച്.എം.എസ്., ടി.സി.എം.സി. രജിസ്ട്രേഷന്‍ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ത്ഥികള്‍ https://cutt.ly/regtsrexam എന്ന ഓണ്‍ലൈന്‍ ലിങ്കിലൂടെ ഡിസംബര്‍ 7 ന് വൈകീട്ട് 5 നകം രജിസ്റ്റര്‍ ചെയ്യണം. ഓണ്‍ലൈന്‍ പരീക്ഷയില്‍ യോഗ്യത നേടുന്നവരെ തുടര്‍ന്ന് നടത്തുന്ന അഭിമുഖത്തിന്റെ അടിസ്ഥാനത്തില്‍ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെടുത്തും.ഓണ്‍ലൈന്‍ പരീക്ഷയുടെ ലിങ്ക്, സമയം, തീയതിയും മറ്റു വിവരങ്ങളും രജിസ്റ്റര്‍ ചെയ്ത ഇ-മെയില്‍ വിലാസത്തില്‍ അറിയിക്കും. ഫോണ്‍: 0487 2366643.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News