കൈക്കൂലി വാങ്ങുന്നതിനിടെ ഡെപ്യൂട്ടി ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടര്‍ അറസ്റ്റില്‍

കൈക്കൂലി വാങ്ങുന്നതിനിടെ ഡെപ്യൂട്ടി ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടര്‍ അറസ്റ്റില്‍. കോട്ടയം ഇലക്ട്രിക്കല്‍ ഇന്‍പേക്ട്രേറ്റിലെ ഉദ്യോഗസ്ഥനായ കൊല്ലം സ്വദേശി എസ്.എല്‍ സുമേഷ് ആണ് പിടിയിലായത്. കോട്ടയം വിജിലന്‍സ് യൂണിറ്റാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

Also Read: പെരിങ്ങമ്മല പഞ്ചായത്ത് ഭരണം തിരിച്ചുപിടിച്ച് എൽ ഡി എഫ്

സ്വകാര്യ സ്‌കൂളിലെ ലിഫ്റ്റ് പരിശോധനക്കായി കൈക്കൂലി വാങ്ങുന്നതിനിടെയാണ് അറസ്റ്റ്. ആദ്യം പതിനായിരം രൂപ ആവശ്യപ്പെട്ടു. ഏഴായിരം രൂപ കൈമാറാന്‍ ധാരണയിലെത്തി, ഈ തുക കൈമാറുന്നതിനിടെയാണ് അറസ്റ്റ്. ഇയാളെ ഇന്ന് വൈകീട്ട് വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News