പ്രവാസിയിൽ നിന്ന് കൈക്കൂലി വാങ്ങാൻ ശ്രമം; ഡെപ്യൂട്ടി തഹസിൽദാർ അറസ്റ്റിൽ

Deputy Tahsildar arrested

പ്രവാസിയിൽ നിന്ന് കൈക്കൂലി വാങ്ങാൻ ശ്രമം നടത്തിയ ഡെപ്യൂട്ടി തഹസിൽദാർ അറസ്റ്റിൽ. കോട്ടയം വൈക്കത്ത് കൈകൂലി വാങ്ങുന്നതിനിടെ ഡെപ്യൂട്ടി തഹസിൽദാറായ ഉല്ലല ആലത്തൂർ സ്വദേശി ടികെ സുഭാഷ്കുമാറാണ് വിജിലൻസിന്‍റെ പിടിയിലായത്.

പ്രവാസിയിയുടെ ഭൂമി പോക്കുവരവ് ആവശ്യത്തിനായി 25000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് അറസ്റ്റ്. പ്രവാസിയിൽ നിന്ന് ഡെപ്യൂട്ടി തഹസീൽദാർ 60,000 രൂപ ആവശ്യപ്പെട്ടതായി വിജിലൻസ് പറഞ്ഞു.

Also Read; മുടക്കിയ ആറ് കോടി തിരിച്ച് കിട്ടിയില്ല, സിനിമ പാതി വഴിയിൽ മുടങ്ങി; സംവിധായകനുനേരെ തോക്കെടുത്ത് നിറയൊഴിച്ച് നടൻ

ബാങ്ക് എടിഎമ്മിൽ 25,000 രൂപ കൈമാറുന്നതിനിടെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. കോട്ടയം വിജിലൻസ് ഡിവൈഎസ്പി വിആർ രവികുമാറിന്‍റെ നേതൃത്വത്തിലാണ് അറസ്റ്റ് നടപടികൾ നടന്നത്.

NEWS SUMMERY: Deputy Tahsildar arrested for trying to take bribe from expatriate. TK Subhashkumar, a native of Ullala Alathur, a deputy tahsildar, was caught by the vigilance while accepting a bribe in Kottayam Vaikam.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News