തിരൂരിൽ കാണാതായ ഡെപ്യൂട്ടി തഹസിൽദാർ ഫോണിൽ ബന്ധപ്പെട്ടു; ഭാര്യയെ വിളിച്ചെന്ന് ബന്ധുക്കൾ

TEHSILDAR MISSING

തിരൂരിൽ കാണാതായ ഡെപ്യൂട്ടി തഹസിൽദാർ ഫോണിൽ ബന്ധപ്പെട്ടു. ഭാര്യയുമായി ഫോണിൽ സംസാരിച്ചതായി ബന്ധുക്കൾ. വീട്ടിലേക്ക് വരാമെന്ന് പറഞ്ഞാണ് ഫോൺ കട്ട് ചെയ്തതെന്നും ബന്ധുക്കൾ. തിരൂർ മാങ്ങാട്ടിരി പൂകൈത സ്വദേശി ചാലിബ് പി ബിയെയാണ് ബുധനാഴ്ച വൈകിട്ട് മുതൽ കാണാതായത്.

Also Read; മാങ്കൂട്ടത്തില്‍ കാറില്‍ കയറുന്ന ദൃശ്യമെങ്ങനെ സിപിഐഎമ്മിന്റേതാകും മനോരമേ… നീലപ്പെട്ടി, എന്റെ പെട്ടി, ഫെനിയുടെ പെട്ടി..; അഡ്വ. കെ അനില്‍കുമാറിന്റെ എഫ്ബി പോസ്റ്റ് ചര്‍ച്ചയാകുന്നു!

ചാലിബിന്‍റെ അവസാന ടവര്‍ ലൊക്കേഷന്‍ ഉഡുപ്പിയില്‍ എന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ചാലിബിന്റെ മൊബൈല്‍ ഫോണ്‍ ഇന്ന് പുലര്‍ച്ചെയാണ് ഓണ്‍ ആയത്. പുലര്‍ച്ചെ രണ്ട് മണിക്ക് ആണ് മൊബൈല്‍ ഫോണ്‍ ഓണ്‍ ആയി. പിന്നീട് രാവിലെ ഏഴ് മണിക്ക് ശേഷവും ഫോണ്‍ ഓണായി. തുടര്‍ന്ന് ഭാര്യ വിളിച്ചപ്പോള്‍ ഫോണ്‍ എടുക്കുകയായിരുന്നു. ബുധനാഴ്ച വൈകിട്ട് മുതലാണ് കാണാതായത്.

News Summary- The deputy tehsildar who went missing in Thirur was contacted relatives through phone

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News