വിവാദ ആള്‍ദൈവം ഗുര്‍മീത് റാം റഹീം സിംഗിന് വീണ്ടും പരോള്‍. മുപ്പത് ദിവസത്തെ പരോളാണ് ലഭിച്ചത്. നിലവില്‍ റോത്തക്കിലെ സുനാരിയ ജയിലിലാണ് ഇയാളുള്ളത്. സിര്‍സ ആശ്രമം സന്ദര്‍ശിക്കാന്‍ കോടതിയുടെ അനുവാദമില്ലാത്തതിനാല്‍ ഗുര്‍മീത് ബാഗ്പട്ടിലെ ബര്‍വാനയിലുള്ള യുപി ആശ്രമത്തിലേക്ക് മാറാന്‍ ഒരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ട്.
Also read- മണിപ്പൂരില്‍ കുക്കി യുവതികള്‍ക്ക് നേരെയുണ്ടായ അതിക്രമം; വന്‍ പ്രതിഷേധ റാലിയുമായി ഗോത്രവിഭാഗം
കഴിഞ്ഞ 20 മാസത്തിനിടെ ഇത് അഞ്ചാം തവണയും ഒമ്പത് മാസത്തിനുള്ളില്‍ മൂന്നാം തവണയുമാണ് റാം റഹീമിന് പരോള്‍ ലഭിക്കുന്നത്.നേരത്തെ, ഹരിയാന പഞ്ചായത്ത് തെരഞ്ഞെടുപ്പിനും ആദംപൂര്‍ നിയമസഭാ ഉപതെരഞ്ഞെടുപ്പിനും മുന്നോടിയായി 2022 ഒക്ടോബറില്‍ 40 ദിവസത്തെ പരോളില്‍ ഗുര്‍മീത് പുറത്തിറങ്ങിയിരുന്നു. 2020 ഒക്ടോബര്‍ 24-നാണ് ആദ്യമായി പരോള്‍ ലഭിച്ചത്. രണ്ടര വര്‍ഷത്തിനിടെ എട്ടാമത്തെ തവണയാണ് ബലാത്സംഗക്കേസ് പ്രതിയായ ഗുര്‍മീതിന് പരോള്‍ ലഭിക്കുന്നത്.
Also Read-‘ആ പകുതി മങ്ങിയ ഫോട്ടോ പോലും ഷെയർ ചെയ്യാൻ പറ്റില്ല..നമ്മൾ ഇനി എന്ന് മാറും’!; ആന്റണി വർഗീസ്
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here