മുന്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് താരം ഡെറിക് അണ്ടര്‍വുഡ് അന്തരിച്ചു. 78 വയസായിരുന്നു. രാജ്യത്തിനായി 86 ടെസ്റ്റ് മത്സരങ്ങളില്‍ നിന്നായി 297 വിക്കറ്റുകള്‍ നേടിയിയിട്ടുണ്ട്. 1966 ജൂലൈയില്‍ ട്രെന്റ് ബ്രിഡ്ജില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെയായിരുന്നു അരങ്ങേറ്റ മത്സരം. ഇംഗ്ലണ്ടിനായി 25.83 ശരാശരിയില്‍ 297 വിക്കറ്റുകള്‍ വീഴ്ത്തി.
ടെസ്റ്റ് ക്രിക്കറ്റില്‍ ഇംഗ്ലണ്ടിന്റെ ഏറ്റവും ഉയര്‍ന്ന ആറാമത്തെ വിക്കറ്റ് വേട്ടക്കാരനാണ് അദ്ദേഹം. ഇംഗ്ലണ്ടിനായി ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ വീഴ്ത്തിയ സ്പിന്നര്‍മാരില്‍ മുന്നില്‍ അണ്ടര്‍വുഡാണ്.
Also Read: കേരളത്തില്‍ സ്വര്‍ണ കടത്ത് ക്വട്ടേഷന്‍ സംഘത്തിലെ പ്രധാനി വയനാട് പൊലീസിന്റെ പിടിയില്‍
1968-ലെ ഓവലിലെ ആഷസ് ടെസ്റ്റില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ ആറ് മിനിറ്റ് ശേഷിക്കെ, അദ്ദേഹത്തിന്റെ മാന്ത്രിക സ്പിന്നില്‍ നേടിയ വിക്കറ്റ് ഇംഗ്ലണ്ടിന് സമ്മാനിച്ചത് അവരുടെ ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും നാടകീയ വിജയങ്ങളിലൊന്നാണ്. 1969 ലെ വിസ്ഡന്‍ ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍ ആയും അണ്ടര്‍വുഡ് തെരഞ്ഞെടുക്കപ്പെട്ടു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here