പൂക്കോട് വെറ്ററിനറി കോളേജില്‍ പരാതി നല്‍കിയ പെണ്‍കുട്ടിയെ അധിക്ഷേപിച്ച് ടി സിദ്ദിഖ്

സ്ത്രീവിരുദ്ധ പരാമര്‍ശവുമായി ടി സിദ്ധിഖ്. പൂക്കോട് വെറ്ററിനറി കോളേജില്‍ പരാതി നല്‍കിയ പെണ്‍കുട്ടിയെ അധിക്ഷേപിച്ച് ടി സിദ്ദിഖ് എംഎല്‍എ. അനുഭവത്തിന്റെ കാഠിന്യം കുറഞ്ഞതുകൊണ്ടാണ് പരാതി വൈകിയതെന്ന് പറഞ്ഞ എംഎല്‍എ പീഡനം ആണെങ്കില്‍ ഉടനെ പരാതി കൊടുക്കുമെന്നും പറഞ്ഞു. പരാതി മുന്നോട്ടുകൊണ്ടുപോവേണ്ടത് ഏല്‍ക്കേണ്ടിവന്ന പീഡനത്തിന്റെ അടിസ്ഥാനത്തിലാണെന്നും എംഎല്‍എ പറഞ്ഞു. പരാതി അത്രയേ ഉള്ളൂവെന്ന് അധിക്ഷേപിച്ചു. ഹരാസ്‌മെന്റ് വിഷയമാണെങ്കില്‍ ഉടനെ പരാതി നല്‍കുമെന്നും ടി സിദ്ദിഖ് പറഞ്ഞു.

ALSO READ: ഗുജറാത്തിൽ കോൺഗ്രസിൽ നിന്ന് ബിജെപിയിലേക്ക് ഒഴുക്ക്; അര്‍ജുന്‍ മോദ് വാദിയയും അംബരീഷ് ദേറും ബിജെപിയില്‍ ചേര്‍ന്നു

കൽപ്പറ്റയിൽ ഇന്ന് നടത്തിയ വാർത്താ സമ്മേളനത്തിലാണ്‌ ടി സിദ്ധിഖിന്റെ വിവാദ പരാമർശങ്ങൾ. ആദ്യം പരാതി കെട്ടിച്ചമച്ചതെന്ന് വാദിച്ചിരുന്ന എം എൽ എ ഇപ്പോഴത്‌ തിരുത്തി. കോൺസ്റ്റിറ്റ്യൂടറി കമ്മിറ്റി കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയതായി വെറ്ററിനറി കോളേജ്‌ ബോർഡ്‌ ഓഫ്‌ മാനേജ്മെന്റ്‌ അംഗം കൂടിയായ ടി സിദ്ധിഖ്‌ പറയുന്നുണ്ട്‌.പരാതി മുന്നോട്ടുകൊണ്ടുപോവേണ്ടത്‌ ഏൽക്കേണ്ടിവന്ന പീഢനത്തിന്റെ അടിസ്ഥാനത്തിലാണ്‌. എന്നാൽ
പരാതി അത്രയേ ഉള്ളൂവെന്ന് സിദ്ധിഖ്‌ അധിക്ഷേപിച്ചു.

ALSO READ:  പൂക്കോട് വെറ്ററിനറി കോളേജില്‍ പരാതി നല്‍കിയ പെണ്‍കുട്ടിയെ അധിക്ഷേപിച്ച് ടി സിദ്ദിഖ്

പീഢന‌ വിഷയമാണെങ്കിൽ പെൺകുട്ടികൾ പരാതി ഉടനെ നൽകുമെന്നാണ്‌ ടി സിദ്ധിഖിന്റെ വാദം. പരാമർശ്ശത്തിനെതിരെ ശക്തമായ പ്രതിഷേധവുമുയരുകയാണ്‌. അതേ സമയം കഴിഞ്ഞ ദിവസം പൂക്കോട്‌ കോളേജിലെ മുൻ പി ടി എ പ്രസിഡന്റിന്റെ കള്ളക്കഥയും ടി സിദ്ധിഖ്‌ ആവർത്തിച്ചു. മകൻ ഡോ സിജു മുഹമ്മദ്‌ തന്നെ ആരോപണങ്ങൾ നിഷേധിച്ചല്ലോ എന്ന ചോദ്യത്തിന്‌ സിദ്ധിഖ്‌ വ്യക്തമായ മറുപടി നൽകിയില്ല. മകന്റെ ചോരകൊണ്ട്‌ ചുവരിൽ എഴുതിപ്പിച്ചു. അംഗത്വമെടുക്കാൻ എസ്‌ എഫ്‌ ഐ ഭീഷണിപ്പെടുത്തി എന്നെല്ലാമായിരുന്നു കുഞ്ഞാമുവിന്റെ നുണക്കഥ. സിദ്ധാർഥിന്റെ ആത്മഹത്യയും തുടർന്നുണ്ടായ സംഭവങ്ങളും
രാഷ്ട്രീയമായി ഉപയോഗപ്പെടുത്താനുള്ള തീവ്ര ശ്രമം യു ഡി എഫ്‌ തുടരുന്നതിനിടെയാണ്‌ ടി സിദ്ധിഖിന്റെ സ്ത്രീവിരുദ്ധ പരാമർശങ്ങളും നുണക്കഥകളുടെ ആവർത്തനവും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News