ദേശാഭിമാനി ദിനപത്രം റിപ്പോർട്ടർക്ക് പൊലീസ് മർദനം

keralapolice

കണ്ണൂർ മട്ടന്നൂരിൽ ദേശാഭിമാനി ദിനപത്രം റിപ്പോർട്ടറെ പൊലീസ് മർദ്ദിച്ചു.മട്ടന്നൂർ പോളിടെക്നിക്ക് തെരഞ്ഞെടുപ്പ് റിപ്പോർട്ട് ചെയ്യാനെത്തിയ ദേശാഭിമാനി ലേഖകൻ ശരത് പുതിക്കുടിയെയാണ് പൊലീസ് മർദ്ദിച്ചത്.ദേശാഭിമാനി ലേഖകനാണെന്ന് പറഞ്ഞ് തിരിച്ചറിയൽ കാർഡ് കാണിച്ചിട്ടും പൊലീസ് അതിക്രമം അവസാനിപ്പിച്ചില്ല.

also read: എസ്എടിയിലെ വൈദ്യുതി തടസം: ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു

ബലം പ്രയോഗിച്ച് പൊലീസ് വാഹനത്തിലേക്ക് കയറ്റിയ ശരത്തിനെ വാഹനത്തിനകത്ത് വച്ചും മർദ്ദിച്ചു.പൊലീസ് മർദ്ദനത്തിൽ പരിക്കേറ്റ ശരത്തിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് സി പിഐ എം പ്രവർത്തകർ മട്ടന്നൂർ പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News