വർഗീയവാദികൾക്ക് ചെയ്ത് നോക്കാവുന്ന ഒരു വ്യായാമം; ശ്രദ്ധനേടി ശിഹാബ് പൊയ്ത്തുകടവിന്റെ ലേഖനം

കഥാകൃത്ത് ശിഹാബുദ്ദീൻ പൊയ്ത്തുംകടവ് ദേശാഭിമാനി വാരികയിൽ എഴുതിയ ‘ഏകാന്തതയുടെ പത്തുവർഷങ്ങൾ’ എന്ന ലേഖനത്തിൽ വർഗീയവാദികൾക്ക് ചെയ്തു നോക്കാവുന്ന ഒരു വ്യായാമത്തെക്കുറിച്ച് വിവരിച്ച വരികൾ ശ്രദ്ധനേടുകയാണ്.

ALSO READ: മോദി ഉദ്ഘാടനം ചെയ്ത് വെറും മാസങ്ങള്‍ മാത്രം; 17,843 കോടിയുടെ ‘അടല്‍ സേതു’വില്‍ വിള്ളല്‍

‘‘അപരവെറുപ്പിനെ സ്നേഹിക്കുകയും ലാളിക്കുകയും ഉമ്മ വെയ്ക്കുകയും ചെയ്യുന്നവർക്ക് എക്സർസൈസ് ആയി അദ്ദേഹം പറയുന്നത് നിങ്ങൾ ഏകനും നിശ്ശബ്ദനുമായിട്ടിരിക്കുക, പഠിച്ച് വെച്ചതിനെയൊ ഒക്കെ അല്പം സമയം വാതിലടച്ചു പുറത്താക്കുക, വായു സഞ്ചാരവും വെളിച്ചവുമുള്ള ഒര ജനാലയ്ക്കരികിൽ ഇരിപ്പുറപ്പിക്കുക ഒരു വെള്ള കടലാസെടുത്ത് എഴുതിത്തുടങ്ങുക. അതൊരു ലിസ്റ്റാണ്. നിങ്ങളെ ഏറ്റവും ദ്രോഹിച്ച മനുഷ്യരുടെ ലിസ്റ്റ്. സ്വന്തം അനുഭവത്തിലേക്ക് സ്വയം ഒന്ന് ചികയുക. ഒന്ന്, രണ്ട്, മൂന്ന് ഇങ്ങനെ എത്രയും നീളാവുന്ന ഒരു ലിസ്റ്റ് തയ്യാറാക്കുക. എന്നിട്ട് സംയമനത്തോടെ നോക്കുക. ഇതിൽ എത്ര പേർ ഇതര സമുദായങ്ങളിലുണ്ടെന്ന് എന്നാണ് അദ്ദേഹം പറയുന്നത്. അല്പം ക്ഷമയോടെ കളിക്കാവുന്ന ഒരു എക്സർസൈസ് ആണെന്നും ഇതിൽ നിന്നും നിങ്ങളിലെ വർഗീയവാദിയായ മനുഷ്യൻ എത്ര വിഡ്ഢിയാണെന്ന് മനസ്സിലാകുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരം പരീക്ഷണങ്ങളും സ്വയം നവീകരണ സ്നേഹ വിചാരങ്ങളും പൊതുമനുഷ്യരെ തിരിച്ചു കൊണ്ടുവരുമെന്ന് ഇതെഴുതുന്ന താൻ പ്രത്യാശിക്കുന്നുവെന്നും സ്വയം വിചാരണ പോലെ ഒരു ശുദ്ധീകരണ പ്രക്രിയ വേറെ ഇല്ല. എന്നും അദ്ദേഹം ലേഖനത്തിൽ ചൂണ്ടിക്കാട്ടുന്നു.

ALSO READ: കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പളം ഒറ്റ ഗഡുവായി നല്‍കും: മന്ത്രി കെ ബി ഗണേഷ് കുമാര്‍

മാധ്യമപ്രവർത്തകൻ സജിത്ത് ഫേസ്ബുക്കിൽ ഈ ഖണ്ഡിക പങ്കുവെച്ചിട്ടുണ്ട്. അപരവിദ്വേഷം ഒരു ചര്യയാക്കിയവർക്കും അങ്ങനെയൊരു ഘട്ടത്തിലേക്ക് തെന്നി വീഴാൻ സാധ്യതയുള്ളവർക്കും പരീക്ഷിച്ചു നോക്കാം എന്നാണ് ഈ ലേഖനത്തിന്റെ വരികൾ പങ്കുവെച്ച് ഇദ്ദേഹം കുറിച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News