പ്രമുഖ സ്പോർട്സ് ലേഖകനുംദേശാഭിമാനി മുൻ സീനിയർ ന്യൂസ് എഡിറ്ററുമായിരുന്ന പേരാമ്പ്ര ഉണ്ണികുന്നുംചാലിൽ യു സി ബാലകൃഷ്ണൻ (72) അന്തരിച്ചു. അർബുദ ബാധിതനായി ചികിത്സയിലായിരുന്നു. പേരാമ്പ്ര ഇ എം എസ് സഹകരണ ആശുപത്രിയിലാണ് അന്ത്യം. സംസ്‌കാരം വെള്ളി വൈകിട്ട് നാലിന് പേരാമ്പ്രയിൽ. ദേശാഭിമാനിയുടെ കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം, കോട്ടയം, കണ്ണൂർ, തൃശൂർ, മലപ്പുറം യൂണിറ്റുകളിൽ പ്രവർത്തിച്ചു. 1981 ഫെബ്രുവരിയിൽ പ്രൂഫ് റീഡറായാണ് ജോലിയിൽ പ്രവേശിച്ചത്. കോഴിക്കോട് സീനിയർ ന്യൂസ് എഡിറ്ററായിരിക്കെ 2012 നവംബർ 30ന് വിരമിച്ചു.
അടിയന്തരാവസ്ഥകാലത്ത് സി കെ ജി സ്‌മാരക ഗവ. കോളേജ് എൻഎസ്എസ് ക്യാമ്പിൽനിന്നും വീടുവളഞ്ഞ് പിടിച്ചുകൊണ്ടുപോയി പൊലീസ് പീഡിപ്പിച്ചിരുന്നു. ഗുരുവായൂരപ്പൻ കോളേജിലെ എസ്എഫ്ഐ യൂനിറ്റ് നേതാവായിരുന്നു. എസ്എഫ്‌ഐ പേരാമ്പ്ര ഏരിയാ പ്രസിഡന്റായും സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
സിപിഐ എം ദേശാഭിമാനി തൃശൂർ യൂണിറ്റ് ലോക്കൽ കമ്മിറ്റി സെക്രട്ടറിയായിരുന്നു.
കേരള പത്രപ്രവർത്തക യൂണിയൻ കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗമായും സംസ്ഥാന അക്രഡിറ്റേഷൻ കമ്മിറ്റി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. പേരാമ്പ്രയിലെ പരേതരായ ഉണ്ണിക്കുന്നും ചാലിൽ കുഞ്ഞിക്കണ്ണക്കുറുപ്പിന്റെയും ലക്ഷ്‌മി അമ്മയുടെയും മകനാണ്. ഭാര്യ: ഇന്ദിര. മക്കൾ: ബിപിൻ ( കൈരളി ടിവിയിലെ മുന്‍ ഗ്രാഫിക്സ് ആര്‍ടിസ്റ്റ്) ഇഷിത (അബുദാബി). മരുമകൻ: അനുജിത്ത് (അബുദാബി).
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here