എട്ട് പതിറ്റാണ്ടു നീണ്ട ദേശാഭിമാനിയുടെ സമഗ്ര ചരിത്രം ഇനി പുസ്തക രൂപത്തിൽ

എട്ട് പതിറ്റാണ്ട് പിന്നിട്ട ദേശാഭിമാനിയുടെ സമഗ്ര ചരിത്രം പുസ്തക രൂപത്തില്‍ പുറത്തിറങ്ങുന്നു. ദേശാഭിമാനി ചീഫ് ന്യൂസ് എഡിറ്ററായിരുന്ന പി പി അബൂബക്കറാണ്. ദേശാഭിമാനി ചരിത്രത്തി’ന്‍റെ രചയിതാവ്. ദേശാഭിമാനി കോഴിക്കോട് എഡിഷന്‍റെ പുതിയ ആസ്ഥാന മന്ദിരത്തിന്‍റെ ശിലാസ്ഥാപന ചടങ്ങില്‍ സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പുസ്തകത്തിന്‍റെ കവര്‍ പ്രകാശിപ്പിച്ചു. ദേശാഭിമാനി ചീഫ് എഡിറ്റര്‍ പുത്തലത്ത് ദിനേശന്‍, ജനറല്‍ മാനേജര്‍ കെ ജെ ജോസഫ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. ചിന്തയാണ് പുസ്തക പ്രസാധകര്‍. ദേശാഭിമാനി ബുക്ക് ഹൗസുകളില്‍ പുസ്തകം ബുക്ക് ചെയ്യാം.

Also Read: പി പി അബൂബക്കറിന്റെ ദേശാഭിമാനിയുടെ ചരിത്ര ഗ്രന്ഥം കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനാകെ മുതല്‍ക്കൂട്ടായിരിക്കും: ഡോ ജോണ്‍ ബ്രിട്ടാസ് എം പി

അതേസമയം, ദേശാഭിമാനിയുടെ മുന്‍ ചീഫ് ന്യൂസ് എഡിറ്റര്‍ പി പി അബൂബക്കര്‍ തയ്യാറാക്കിയ എണ്‍പതാണ്ട് പിന്നിട്ട ദേശാഭിമാനിയുടെ സമഗ്ര ചരിത്രം കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനാകെ മുതല്‍ക്കൂട്ടായിരിക്കുമെന്ന് ഡോ ജോണ്‍ ബ്രിട്ടാസ് എം പി ഫേസ്ബുക്കിലൂടെ അറിയിച്ചു. ദേശാഭിമാനിയുടെ ചരിത്രം മാത്രമല്ല ഈ ഗ്രന്ഥത്തില്‍ വരുന്നത്. ദേശാഭിമാനിക്ക് മുമ്പ് ഇ എം എസിന്റെ നേതൃത്വത്തില്‍ നടന്ന പ്രഭാതത്തിന്റെ ചരിത്രവും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വിദേശത്ത് നിന്ന് കമ്യൂണിസ്റ്റ് പ്രസിദ്ധീകരണങ്ങള്‍ ഇന്ത്യയിലേക്ക് വരാന്‍ തുടങ്ങിയതിന്റെ ചരിത്രവും ഇതില്‍ അടങ്ങിയിട്ടുണ്ട്. അതെല്ലാം കണക്കിലെടുക്കുമ്പോള്‍ ദേശാഭിമാനിക്ക് മാത്രമല്ല, കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനാകെ മുതല്‍ക്കൂട്ടായിരിക്കും ഈ ചരിത്ര ഗ്രന്ഥമെന്നും ജോണ്‍ ബ്രിട്ടാസ് ഫേസ്ബുക്കില്‍ കുറിച്ചു.

Also Read: വന്ദേഭാരതില്‍ വിതരണം ചെയ്തത് വൃത്തികെട്ടതും ദുര്‍ഗന്ധവുമുള്ള ഭക്ഷണം; വീഡിയോ പങ്കുവെച്ച് പരാതിയുമായി യാത്രക്കാരന്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News