മുംബൈയില്‍ വെടിയേറ്റ കൈപ്പത്തിയുമായി 30കിലോമീറ്റര്‍ ബസ് ഓടിച്ചു ഡ്രൈവര്‍; രക്ഷപ്പെട്ടത് 35 ജീവനുകള്‍

മുംബൈയില്‍ കവര്‍ച്ചക്കാരുടെ ആക്രമണത്തില്‍ വെടിയേറ്റ് കൈപ്പത്തിയില്‍ പരിക്കേറ്റിട്ടും 30 കിലോമീറ്ററോളം ബസ് ഓടിച്ച് പൊലീസ് സ്റ്റേഷനിലെത്തിച്ച് ബസ് ഡ്രൈവര്‍. കവര്‍ച്ചക്കാരുടെ ആക്രമണത്തില്‍ പതറാതെ ഗോംദേവ് കാവ്‌ഡെ രക്ഷിച്ചത് 35 ജീവനുകളാണ്. ഇക്കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം. അമരാവതിക്കും നാഗ്പുരിനും ഇടയിലുള്ള ഹൈവേയിലൂടെ ബസ് സഞ്ചരിക്കുമ്പോഴാണ് ആക്രമണം ഉണ്ടായത്.

ALSO READ:  പ്ലേ ഓഫ് ഉറപ്പിക്കാൻ ബ്ലാസ്റ്റേഴ്‌സ്; ഇന്ന് മോഹൻ ബഗാനെ നേരിടും

ബുല്‍ഡാനയില്‍ നിന്നും നാഗ്പൂരിലേക്ക് തീര്‍ത്ഥാടകരുമായി വരികയായിരുന്നു ബസ്. ഇതിനിടയിലാണ് തോക്കുധാരികളായ കവര്‍ച്ചക്കാരുടെ അപ്രതീക്ഷിത ആക്രമണം ഉണ്ടായത്. എന്നാല്‍ കൈപ്പത്തിയില്‍ വെടിയുണ്ട തുളച്ചുകയറിയിട്ടും ബസ് നിര്‍ത്താതെ ചോരയൊലിക്കുന്ന കൈപ്പത്തിയുമായി വേദന കടിച്ചമര്‍ത്തി അദ്ദേഹം പൊലീസ് സ്റ്റേഷനില്‍ ബസ് ഓടിച്ചെത്തി.

ALSO READ: ‘ഒരു കേരള സർക്കാർ ഉത്പന്നം’; ശബരി കെ റൈസ് വിതരണോദ്‌ഘാടനം ഇന്ന്

സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് പൊലീസ് കവര്‍ച്ചക്കാര്‍ക്കായി തെരച്ചില്‍ തുടങ്ങിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News